കെജിഎഫ് 2 കേരളത്തില്‍ അവതരിപ്പിക്കുന്നത് പൃഥ്വിരാജ്

കന്നഡ ചിത്രം ‘കെ.ജി.എഫി’ന്റെ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കന്നഡയില്‍ നിന്നും ഇന്ത്യയൊട്ടാകേ തരംഗം തീര്‍ത്ത ചിത്രമായിരുന്നു കെ.ജി.എഫ്. കെ.ജി.എഫി’ന്റെ രണ്ടാം ഭാഗം കേരളത്തില്‍ അവതരിപ്പിക്കുന്നത് നടന്‍ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്.താരം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

കെജിഎഫ് ഭാഗം 2 -ന്റെ ടീസര്‍ 2021 ജനുവരി 8 ന് ഹോംബാലെ ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങും

യാഷ് നായകനാകുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ കൊടും വില്ലന്‍ അധീരയായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്. 1951 മുതല്‍ വര്‍ത്തമാനകാലം വരെയുള്ള കഥയാണ് രണ്ടാം ഭാഗത്തില്‍ പറയുന്നത്. കോലാര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തിലുള്ള പിരിഡ് ഡ്രാമയാണ് കെ.ജി.എഫ്. 2018 ഡിസംബര്‍ 21-നാണ് ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്.