പൃഥ്വിരാജ് ചിത്രം ‘കടുവ’ യുടെ പോസ്റ്റര്‍ പുറത്തുവിട്ടു

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ‘കടുവ’ യുടെ പോസ്റ്റര്‍ പുറത്തുവിട്ടു.നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.സിനിമയുടെ ചിത്രീകരണം ഉടന്‍ തുടങ്ങുമെന്ന് പറഞ്ഞുകൊണ്ടാണ് പൃഥ്വിരാജ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥും ഒരുക്കുന്നത് ജിനു എബ്രഹാം ആണ്.ഛായാഗ്രഹണം രവി കെ ചന്ദ്രന്‍. തെലുങ്ക് സംഗീത സംവിധായകനായ തമന്‍ ആദ്യമായി മലയാളത്തില്‍ സംഗീതസംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്.