
മലയാളത്തിന്റെ പ്രിയനടന്‍ ഭരത് ഗോപി വിട പറഞ്ഞിട്ട് ഇന്നേക്ക് 12 വര്‍ഷം. ഭരത്‌ഗോപിയുടെ ഓര്‍മ്മദിനത്തില്‍ അദ്ദേഹത്തെ ഓര്‍ക്കുകയാണ് നടന്‍ പൃഥ്വിരാജ്. ഗോപിയുടെ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ് കുറിച്ച വാക്കുകളും ശ്രദ്ധേയമാവുകയാണ്.
‘ജീവിച്ചിരുന്നതില്‍ വെച്ച് ഏറ്റവും മികച്ച നടന്മാരില്‍ ഒരാള്‍. ഞങ്ങള്‍ കണ്ടുമുട്ടിയ സമയങ്ങളില്‍ എനിക്കറിയില്ലായിരുന്നു, അദ്ദേഹത്തിന്റെ മകനും ഞാനും സഹോദരന്മാരായി മാത്രമല്ല ഒരു എഴുത്തുകാരനും സംവിധായകനുമെന്ന രീതിയിലും ബന്ധം സ്ഥാപിക്കുമെന്ന്. ‘എമ്പുരാന്‍’, നിങ്ങള്‍ക്കുള്ളതാണ് അങ്കിള്‍’എന്ന് പൃഥ്വിരാജ് കുറിക്കുന്നു.