മാന്‍ വേഴ്‌സസ് വൈല്‍ഡ് ചിത്രീകരണത്തിനിടെ രജനീകാന്തിന് പരിക്ക്

മാന്‍ വേഴ്‌സസ് വൈല്‍ഡ് ഡോക്യുമെന്ററിയുടെ ഷൂട്ടിങ്ങിനിടെ നടന്‍ രജനീകാന്തിന് പരിക്ക്. ബന്ദിപ്പൂര്‍ കാട്ടില്‍ നടന്ന ഷൂട്ടിങ്ങിനിടെയാണ് പരിക്കെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബെയര്‍ ഗ്രില്‍സിനൊപ്പമുള്ള ചിത്രീകരണ വേളയിലാണ് രജനീകാന്തിന് പരിക്കേറ്റതെന്നാണ് സൂചന.

പരിക്ക് നിസ്സാരമാണെന്നും രജനീകാന്ത് സുഖമായിരിക്കുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കണങ്കാലിനു നേരിയ പരിക്കും തോളിന് ചതവും പറ്റിയിട്ടുണ്ട്. ചിത്രീകരണം തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്. 28നും 30നും ആറു മണിക്കൂര്‍ സമയമാണ് ഷൂട്ടിങ്ങിന് അനുമതി നല്‍കിയിരിക്കുന്നത്. ഇന്ന് ഷൂട്ടിംഗ് അനുവദിച്ചിട്ടില്ല. അനുവാദമില്ലാതെ ഡ്രോണ്‍ ഉപയോഗിക്കുന്നതിന് കര്‍ണാടക വനം വകുപ്പ് വിലക്കിയിട്ടുണ്ട്. വനസ്രോതസ്സുകളെയോ വന്യജീവികളെയോ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ ഷൂട്ടിംഗ് ടീമിന്റെ ഭാഗത്തു നിന്നുണ്ടാകരുതെന്നും വനംവകുപ്പിന്റെ കര്‍ശന നിര്‍ദേശമുണ്ട്.