മകളുടെ പേരിലുള്ള വ്യാജ അക്കൗണ്ടിനെതിരെ പൃഥ്വിരാജും സുപ്രിയയും

മകള്‍ അലംകൃതയുടെ പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വ്യാജമാണെന്ന് നടന്‍ പൃഥിരാജും സുപ്രിയയും.അല്ലി പൃഥിരാജ് എന്ന പേരിലാണ് അക്കൗണ്ടുളളത്. പൃഥിരാജും സുപ്രിയയുമാണ് അക്കൗണ്ട് മാനേജ് ചെയ്യുന്നത് എന്ന്ബയോയില്‍ കണിക്കുന്നുണ്ട്.
ഈ വ്യാജ അക്കൗണ്ടിനെതിരെയാണ് ഇരുവരും രംഗത്തു വന്നിരിക്കുന്നത്.

ഈ അക്കൗണ്ട് തന്റെ മകളുടേതല്ലെന്നും ആറ് വയസ്സുകാരിക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ട് വേണമെന്ന് കരുതുന്നില്ലെന്നുമാണ് പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഒപ്പം ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാവരുതെന്നും താരം വ്യക്തമാക്കി.

കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

ഇന്ന്’ഈ വ്യാജ അക്കൗണ്ടിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത് ഞങ്ങള്‍ നിയന്ത്രിക്കുന്ന ഒരു പേജല്ല. ഞങ്ങളുടെ ആറുവയസുള്ള മകള്‍ക്ക് ഒരു സോഷ്യല്‍ മീഡിയ സാന്നിധ്യം ആവശ്യമാണെന്ന് ഞങ്ങള്‍ കരുതുന്നില്ല. പ്രായമാകുമ്പോള്‍ അവള്‍ക്ക് അതിനെക്കുറിച്ച് തീരുമാനിക്കാം. അതിനാല്‍ ദയവായി ഇതിന് ഇരയാവരുത്,’ എന്നാണ് പൃഥിരാജും സുപ്രിയയും തങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുറിച്ചിരിക്കുന്നത്.