‘കെമിസ്ട്രി ശരിയായില്ല’, തെലുങ്ക് ചിത്രത്തില്‍ നിന്ന് പ്രയാഗ പുറത്ത്

','

' ); } ?>

നടി പ്രയാഗ മാര്‍ട്ടിന്‍ നന്ദമൂരി ബാലകൃഷ്ണ നായകനായ ചിത്രത്തിലൂടെ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ചിത്രത്തില്‍ നിന്ന് പ്രയാഗയിപ്പോള്‍ പുറത്ത് പോയെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ബോയപതി ശ്രീനുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാലകൃഷ്ണയുടെ 106ാമത്തെ ചിത്രമാണിത്. എന്നാല്‍പ്രയാ?ഗയ്ക്ക് പകരം നടി പ്രഗ്യ ജയ്‌സ്വാളാണ് ചിത്രത്തിലെ നായികയെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബാലകൃഷ്ണയുമായുള്ള പ്രയാഗയുടെ രസതന്ത്രം ശരിയായില്ലെന്ന് സംവിധായകന് തോന്നിയത് കൊണ്ടാണ് നടിയെ മാറ്റിയതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ലോക്ഡൗണില്‍ പ്രഗ്യയ്ക്ക് മറ്റു സിനിമകളൊന്നും ചെയ്യാനില്ലായിരുന്നു. അതുകൊണ്ടാണ് പ്ര?ഗ്യയെ ചിത്രത്തിന് പരിഗണിച്ചതെന്ന് ഇവര്‍ കൂട്ടിച്ചേര്‍ത്തു. മിരിയാല രവീന്ദര്‍ റെഡ്ഡി നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ ബാലകൃഷ്ണ ഇരട്ട വേഷത്തിലാണ് അഭിനയിക്കുന്നത്. അതിലൊന്ന് അഘോര സന്യാസിയുടെ കഥാപാത്രമാണ്. മലയാളി താരം ഷംന കാസിമും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.