‘അയ്യപ്പനും കോശിയും’ ലൊക്കേഷനില്‍ നിരക്ഷരര്‍ക്ക് സാക്ഷരത പകര്‍ന്ന് പൃഥ്വി..

','

' ); } ?>

പേനയും കടലാസുമായി തന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും പൃഥ്വി നിരക്ഷകര്‍ക്ക് മുന്നിലെത്തിയപ്പോള്‍ ഒരേ സമയം അത്ഭുതവും സന്തോഷവുമായിരുന്നു കൂടി നിന്നവര്‍ക്ക്.. അട്ടപ്പാടി ആദിവാസി സമ്പൂര്‍ണ സാക്ഷരത പദ്ധതിയുടെ ഭാഗമായി നിരക്ഷരരെ കണ്ടെത്താനുള്ള സര്‍വേയുടെ ഉദ്ഘാടനമായിരുന്നു രംഗം. തന്റെ പുതിയ ചിത്രമായ അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ അഗളി കാവുണ്ടിക്കല്ലിലെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ചായിരുന്നു പൃഥ്വി ക്യാമ്പ് ഉത്ഘാടനം നിര്‍വഹിച്ചത്.

സംസ്ഥാന സാക്ഷരത മിഷന്‍ നടപ്പാക്കുന്ന ആദിവാസി സാക്ഷരത പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായാണ് ശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്താനുള്ള സര്‍വേ ഇന്നലെ തുടങ്ങിയത്. താരത്തിന്റെ സൗകര്യാര്‍ഥം ഉദ്ഘാടനം ലൊക്കേഷനിലാക്കുകയായിരുന്നു. അറിവ് നേടുന്നതിലൂടെ മാത്രമേ ചൂഷണങ്ങളില്‍ നിന്നു മോചിതരാകാന്‍ കഴിയൂ എന്നു സര്‍വേയില്‍ വെച്ച് പൃഥ്വി പറഞ്ഞു. സച്ചി രചനയും സംവിധാനവും നിര്‍വഹിക്കുന്ന അയ്യപ്പനും കോശിയും എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായാണ് പൃഥ്വിരാജ് അട്ടപ്പാടിയിലെത്തിയത്. ചിത്രത്തിലെ പൃഥ്വിയുടെയും അച്ഛനായെത്തുന്ന സംവിധായകന്‍ രഞ്ജിത്തിന്റെയും ചിത്രം ഏറെ ശ്രദ്ധ നേടുകയാണ്. ‘മോന്‍ കുഴപ്പമാ..അപ്പന്‍ അതിലും കുഴപ്പമാ’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. കൂടെ എന്ന ചിത്രത്തിലും അച്ഛനും മകനുമായി രഞ്ജിത്തും പൃഥ്വിയും അഭിനയിച്ചിരുന്നു. മലയാള സിനിമയ്ക്ക് പൃഥ്വിരാജിനെ സമ്മാനിച്ച സംവിധായകനാണ് രഞ്ജിത്. രഞ്ജിത് എഴുതി സംവിധാനം നിര്‍വ്വഹിച്ച നന്ദനം എന്ന ചിത്രത്തിലൂടെയായിരുന്നു പൃഥ്വിരാജിന്റെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. ചിത്രത്തിന്റെ മറ്റ് ചില ലൊക്കേഷന്‍ ചിത്രങ്ങളും അടുത്തിടെ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു.