ലൂസിഫര്‍ കാണുന്നവര്‍ക്ക് സമ്മാനവുമായി പൃഥ്വിരാജ്

മോഹന്‍ലാലിനെ നായകനാക്കി, പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ മികച്ച വിജയം നേടി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയാഘോഷങ്ങളുടെ ഭാഗമായി സമ്മാനങ്ങളും പ്രഖ്യാപിച്ചിരിക്കുകയാണ്. പൃഥ്വിരാജാണ് സോഷ്യല്‍ മീഡിയയിലൂടെ സമ്മാനങ്ങള്‍ നല്‍കുന്ന കാര്യം അറിയിച്ചത്. സിനിമ കാണുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയികളെ തെരഞ്ഞെടുക്കുക.

പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മഹാവിജയത്തിന്റെ മഹാ സമ്മാനങ്ങള്‍ # Lucifer
26-04-2019 മുതല്‍ 16-05-2019 തീയതി വരെ കേരളത്തിലെ മാത്രം ലൂസിഫര്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകളില്‍ സിനിമ കണ്ടിറങ്ങിയതിനു ശേഷം നിങ്ങളുടെ കയ്യില്‍ ഉള്ള ടിക്കറ്റ് കൌണ്ടര്‍ ഫോയിലിന്റെ മറുവശത്തു നിങ്ങളുടെ പേരും അഡ്രസ്സും ഫോണ്‍ നമ്പറും എഴുതി ഞങ്ങളുടെ ബോക്‌സില്‍ നിക്ഷേപിക്കുക. വിജയികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നതായിരിക്കും!