
നടൻ വിജയുടെ അഭാവം സിനിമാ മേഖലക്ക് വലിയ മിസ്സായിരിക്കുമെന്ന് നടി പ്രീതി മുകുന്ദൻ. ഒരു തലമുറയെ മൊത്തം സ്വാധീനിച്ച ആളാണെന്നും, കുട്ടിക്കാലം മുതല്‍ തന്നെ അദ്ദേഹത്തിന്റെ പാട്ടുകളും സിനിമകളും കണ്ടാണ് താൻ വളർന്നതെന്നും പ്രീതി പറഞ്ഞു. കൂടാതെ ഷൂട്ടിങ്ങിലായത് കൊണ്ട് ജനനായകന്റെ ഓഡിയോ ലോഞ്ചിന് പോകാൻ പറ്റിയില്ലെന്നും, എന്ത് തന്നെയായാലും ജനനായകന് ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തന്നെ പോയി കാണണമെന്നും പ്രീതി കൂട്ടിച്ചേർത്തു. ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രീതി.
“ഷൂട്ടിങ്ങിലായത് കൊണ്ട് മലേഷ്യയില്‍ നടന്ന ഓഡിയോ ലോഞ്ചിന് പോകാന്‍ എനിക്ക് സാധിച്ചിരുന്നില്ല. പക്ഷേ എന്ത് തന്നെയായാലും ജന നായകന് ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തന്നെ പോയി കാണണം. ഒരു തലമുറയെ മൊത്തം സ്വാധീനിച്ച ആളാണ് അദ്ദേഹം. എന്റെ കുട്ടിക്കാലം മുതല്‍ തന്നെ അദ്ദേഹത്തിന്റെ പാട്ടുകളും സിനിമകളും കണ്ടാണ് ഞാന്‍ വളര്‍ന്നത്.” പ്രീതി പറഞ്ഞു.
“വിജയ്യുടെ തുപ്പാക്കിയും, ഗില്ലിയുമാണ് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ. അദ്ദേഹത്തിന്റെ ഏറ്റവും ചിരിപ്പിച്ച സിനിമയാണ് ശിവകാശി. വിജയ് സാറിന്റെ അഭാവം സിനിമാ മേഖലക്ക് വലിയ മിസ്സായിരിക്കും.” പ്രീതി കൂട്ടിച്ചേർത്തു.
ജനുവരി 9ന് പൊങ്കൽ റിലീസായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. വൻ താരനിര അണിനിരക്കുന്ന ചിത്രത്തിനെക്കുറിച്ച് ആരാധകരും വൻ പ്രതീക്ഷയിലാണ്. കഴിഞ്ഞ ദിവസം മലേഷ്യയിലെ ബുകിത് ജലീൽ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വച്ച് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നിരുന്നു. 85000 ലധികം വരുന്ന കാണികള്‍ ഒരുമിച്ച് താരത്തിന് വേണ്ടി ഒന്നിച്ച് ഗാനം ആലപിച്ചതും തമിഴിലെ കൊറിയോഗ്രാഫര്‍മാര്‍ ചേര്‍ന്ന് താരത്തിന് വേണ്ടി നൃത്തം ചെയ്തതുമടക്കം അസുലഭ മുഹൂര്‍ത്തങ്ങള്‍ക്കായിരുന്നു മലേഷ്യ സാക്ഷ്യം വഹിച്ചത്.
സായ് അഭ്യങ്കര്‍ സംഗീതം നല്കിയ ആസൈ കൂട ഗാനത്തിലൂടെ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് പ്രീതി മുകുന്ദൻ. താരത്തിന്റെ ആദ്യ ചിത്രം തെലുങ്കിലെ ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെട്ട ഓം ഭീം ബുഷായിരുന്നു. മേനേ പ്യാര് കിയ എന്ന ചിത്രത്തിലൂടെ മലയാളത്തിലും പ്രീതി അരങ്ങേറ്റം കുറിച്ചിരുന്നു. നിവിൻ പോളി നായകനായെത്തിയ സർവ്വം മായ ആണ് പ്രീതിയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.