സ്രാവുകളുമായി മല്ലിട്ട് വിനായകന്‍, ട്രെയിലര്‍ കാണാം..

','

' ); } ?>

കമലിന്റെ സംവിധാനത്തില്‍ വിനായകന്‍ മുഖ്യ വേഷത്തിലെത്തുന്ന ‘പ്രണയമീനുകളുടെ കടല്‍’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ലക്ഷദ്വീപാണ് പ്രധാന ലൊക്കേഷന്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും നേരത്തേ ഏറെ ശ്രദ്ധ നേടിയിരുന്നു.

റിധി കുമാര്‍ ആണ് നായിക. നവാഗതനായ ഗബ്രി ജോസ് നായക വേഷം കൈകാര്യം ചെയ്യും. പത്മാവതി റാവു, ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്, സുധീഷ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ജോണ്‍ പോളും കമലും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി വട്ടക്കുഴിയാണ് നിര്‍മ്മാണം. റഫീഖ് അഹമ്മദിന്റെയും, ബി.കെ. ഹരിനാരായണന്റെയും വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ഈണമിടുന്നു. ഛായാഗ്രഹണം വിഷ്ണു പണിക്കര്‍.