‘വൈ ദിസ് മാന്‍ ഈസ് കാള്‍ഡ് എ ജീനിയസ്’..ഗാനഗന്ധര്‍വ്വന്റെ രസകരമായ ടീസര്‍ കാണാം..

മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധര്‍വ്വന്റെ ടീസര്‍ റിലീസ് ചെയ്തു. ഗാനമേള ട്രൂപ്പിന്റെ കഥ പറയുന്ന ചിത്രത്തില്‍ ഗാനമേള വേദികളില്‍ ഗാനങ്ങള്‍ പാടുന്ന ‘കലാസദന്‍ ഉല്ലാസ്’ ആയാണ് മമ്മൂട്ടി വേഷമിടുന്നത്. പുതുമുഖം വന്ദിതയാണ് നായിക.

രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ഗാനഗന്ധര്‍വ്വനില്‍ മുകേഷ്, ഇന്നസെന്റ്, സിദ്ധിഖ്, സലിം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍ പിള്ള രാജു, കുഞ്ചന്‍, അശോകന്‍, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ എന്നിവരും അഭിനയിക്കുന്നുണ്ട്. പഞ്ചവര്‍ണതത്ത എന്ന ചിത്രത്തിന് ശേഷം പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.