എമ്പുരാൻ’ റെക്കോർഡ് നേട്ടങ്ങൾക്കൊപ്പം, പ്രണവിന്റെ സർപ്രൈസ് എൻട്രി ചർച്ചയാകുന്നു

','

' ); } ?>

 

പ്രണവിനെ യങ് സ്റ്റീഫനാക്കാൻ ഉപയോഗിച്ച മേക്കപ്പ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സിനിമയ്ക്ക് മുന്നോടിയായി കഥാപാത്രങ്ങൾ പരിചയപ്പെടുത്തി പോസ്റ്ററുകൾ അണിയറപ്രവർത്തകർ പങ്കുവെച്ചിരുന്നെങ്കിലും, ആ പട്ടികയിൽ നിന്നും ഒളിപ്പിച്ച വലിയ സർപ്രൈസ് ആയിരുന്നു പ്രണവ് മോഹൻലാൽ. മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി/അബ്രാം ഖുറേഷിയുടെ ചെറുപ്പകാലം പ്രണവാണ് അവതരിപ്പിച്ചത്. ക്ലൈമാക്സിൽ ത്രില്ലോടെയാണ് പ്രണവിന്റെ എൻട്രി. പ്രണവിന്റെ കൂടുതൽ പ്രകടനം മൂന്നാം ഭാഗത്തിലാണ് കാണാൻ സാധിക്കുക.

മോഹൻലാൽ-പൃഥ്വിരാജ് ടീമിന്റെ ബിഗ് ബജറ്റ് സിനിമയായ ‘എമ്പുരാൻ’ മലയാള സിനിമയുടെ സകല റെക്കോർഡുകളും തിരുത്തിക്കുറിച്ച് മുന്നേറുകയാണ്. മാർച്ച് 27ന് റിലീസ് ചെയ്ത ചിത്രം ആഗോളതലത്തിൽ ഇതിനോടകം തന്നെ 250 കോടിയിലധികം രൂപ നേടി കഴിഞ്ഞു.