
തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാലും ശോഭനയും മുഖ്യവേഷങ്ങളിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തുടരും’. ഏപ്രിൽ 25 ന് ചിത്രം തീയേറ്ററുകളിൽ എത്തും. ചിത്രത്തിനെ കുറിച്ചുള്ള ചെറിയ കാര്യങ്ങൾക്ക് പോലും വലിയ രീതിയിലുള്ള സ്വീകാര്യത ലഭിക്കാറുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ പ്രമോ ഗാനത്തിനെ കുറിച്ചുള്ള വിവരങ്ങളാണ് ചർച്ചയാകുന്നത്. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന മുരുക ഭക്തനായ ഷണ്മുഖത്തെ നരൻ സിനിമയിലെ വേലായുധനുമായാണ് പ്രേക്ഷകർ താരതമ്യം ചെയ്യുന്നത്.
മോഹൻലാലിന്റെ സിനിമാ കരിയറിലെ ഓൾ ടൈം ഹിറ്റായ ‘വേൽമുരുകാ’യെ ഓർമ്മിപ്പിക്കുന്ന തരത്തിൽ ഒരു ഉത്സാഹഭരിതമായ ഗാനം ചിത്രത്തിലുണ്ടാകുമെന്ന് ഗായകൻ എം. ജി. ശ്രീകുമാറിന്റെ വെളിപ്പെടുത്തിയിരുന്നു. ഈ വാര്‍ത്ത സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. പ്രൊമോ ഗാനം ചിത്രീകരണത്തിലേക്ക് കടന്നിരിക്കുകയാണ്. മൂന്ന് ദിവസമാണ് ചിത്രീകരണം ഉണ്ടാവുക