നൂറ് രൂപയ്ക്ക് ടിക്കറ്റെടുക്കുന്നവനെ നിരാശപ്പെടുത്തില്ല: ഷഹദ്

','

' ); } ?>

പ്രകാശന്‍ പറക്കട്ടെ എന്ന സിനിമ പ്രേക്ഷകരിലേക്കെത്തുന്നതിന് മുന്നോടിയായി സംവിധായകന്‍ ഷഹദ് സെല്ലുലോയ്ഡിന് അനുവദിച്ച അഭിമുഖത്തിലാണ് ചിത്രത്തെകുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കു വെച്ചത്. നൂറ് രൂപയ്ക്ക് ടിക്കറ്റെടുക്കുന്നവനെ നിരാശപ്പെടുത്തുന്ന ഒന്നായിരിക്കരുത് തന്റെ സിനിമ എന്ന ചിന്തയാണുള്ളത്. പ്രകാശന്‍ പറക്കട്ടെ എന്ന ചിത്രത്തെ കുറിച്ച് നല്ല പ്രതീക്ഷയാണെന്നും ഷഹദ് പറഞ്ഞു. പത്തൊന്‍പതാം വയസ്സില്‍ സംവിധാന സഹായിയായ ഷഹദിന്റെ കന്നിസംവിധാന സംരംഭമാണ് പ്രകാശന്‍ പറക്കട്ടെ. ചിത്രത്തില്‍ അഭിനയിക്കാനെത്തിയവരെല്ലാം തന്നെ സീനിയറായിരുന്നിട്ടും മികച്ച സഹകരണവും ആത്മാര്‍ത്ഥതയുമാണ് അവരില്‍ നിന്നുണ്ടായത്. സ്വതന്ത്ര സംവിധായകനാകാന്‍ തീരുമാനിച്ച ഘട്ടത്തിലാണ് ഗുരുതുല്ല്യനായ ധ്യാന്‍ കഥ പറയുന്നത്. ഈ ചിത്രത്തിലേക്ക് തന്നെ നിര്‍ബന്ധിക്കുകയായിരുന്നില്ല, കഥയിലുള്ള താത്പര്യം തന്നെയാണ് ചിത്രത്തിലേക്ക്അടുപ്പിച്ചതെന്നും ഷഹദ് കൂട്ടിചേര്‍ത്തു. സ്വപ്‌നം കാണുന്ന പ്രകാശന്‍മാര്‍ നമുക്കിടയിലുണ്ട് അവരുടെ കഥയാണ് പ്രകാശന്‍ പറക്കട്ടെ. തമാശയും, വൈകാരിക രംഗങ്ങളുമെല്ലാം ഉള്‍പ്പെടുത്തിയ ഗ്രാമീണ ചന്തമുള്ള ചിത്രമാണ് പ്രകാശന്‍ പറക്കട്ടെ. കുടുംബ പ്രേക്ഷകരെയാണ് ചിത്രം പ്രതീക്ഷിക്കുന്നതെന്നും ഷഹദ് പറഞ്ഞു.

ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തില്‍ ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്ന ഷഹദിന് സിനിമയില്‍ സ്വതന്ത്ര സംവിധായകനാകാനുള്ള അവസരമൊരുക്കിയത് ധ്യാന്‍ ശ്രീനിവാസനാണ്. ധ്യാന്‍ ശ്രീനിവാസന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിട്ടുള്ളത് .ദിലീഷ് പോത്തന്‍, മാത്യൂസ്, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ്, നിഷ സാരംഗ് മാളവിക ശ്രീജിത്ത് രവി, ഗോവിന്ദ്, റിതുഞ്ജയ്. സ്മിനു സിജോ എന്നിവരെല്ലാം ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നു. ഷാന്‍ റഹ്മാനാണ് ചിത്രത്തില്‍ സംഗീതമൊരുക്കിയിട്ടുള്ളത്. എം.ജി ഗുരുപ്രസാദാണ് ചിത്രത്തിന് ഛായാഗ്രഹണമൊരുക്കിയിട്ടുള്ളത്. രതിന്‍ രാധാകൃഷ്ണന്‍ ചിത്രസംയോജനം. കഴിഞ്ഞ ദിവസം ഇറങ്ങിയ ചിത്രത്തിന്റെ ടീസര്‍ യുട്യൂബ് ട്രെന്റിംഗില്‍ ഇടംപിടിച്ചിരുന്നു. നിരവധിപേരാണ് ഈ ടീസര്‍ പങ്കുവെച്ചത്‌.