കുറുപ്പിനെ ഇരുകയ്യും നീട്ടി സ്വീകരിച്ചവര്‍ക്ക്‌ നന്ദി…..50 കോടി ക്ലബ്ബില്‍ ‘കുറുപ്പ്’

','

' ); } ?>

നീണ്ട ഇടവേളയ്ക്ക് ശേഷം തിയേറ്ററുകള്‍ തുന്നപ്പോള്‍ തിയേറ്ററുകളില്‍ ആവേശമായി മാറിയ ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ കുറുപ്പ്.ചിത്രം ഇപ്പോള്‍ ബോക്‌സോഫീസില്‍ 50 കോടി ക്ലബ്ബില്‍ എത്തിയിരിക്കുന്നു.ദുല്‍ഖര്‍ തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.ഉറക്കമില്ലാത്ത രാത്രികളും, അനിശ്ചിതത്വം നിറഞ്ഞ നിമിഷങ്ങളും, സമ്മര്‍ദ്ദവും ഫലം കണ്ടെന്ന് ദുല്‍ഖര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കുറുപ്പിനെ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകരോട് നന്ദി പറയാന്‍ വാക്കുകളില്ലെന്നും താരം പറഞ്ഞു.

കേരളത്തില്‍ മാത്രം ചിത്രത്തിന്റെ ആദ്യ ദിന കലക്ഷന്‍ 6 കോടിയോളമായിരുന്നു.കേരളത്തിലെ തിയേറ്ററുകളില്‍ 50 ശതമാനം ആളുകള്‍ക്ക് മാത്രമായിരുന്ന പ്രവേശനം നല്‍കിയത്.അതുകൂടാതെ തന്നെ  തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും കുറുപ്പ് റിലീസിനെത്തി.

ദുല്‍ഖര്‍ സല്‍മാന്‍ അഭിനയരംഗത്തേക്ക് കടന്നുവന്ന സെക്കന്‍ഡ് ഷോ എന്ന ചിത്രമൊരുക്കിയ ശ്രീനാഥ് രാജേന്ദ്രന്‍ ആണ് സിനിമയുടെ സംവിധാനകന്‍ .സംസ്ഥാനത്തെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ‘കുറുപ്പ്’ ഒരുങ്ങിയത്. ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയത് ് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിച്ചത്.സുഷിന്‍ ശ്യാം സംഗീതവും പഞ്ചാത്തല സംഗീതവും പ്രേക്ഷകര്‍ ഇരു കൈകളും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേ ഫാറര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന്റെ മുടക്കുമുതല്‍ 35 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.