അപകടത്തില്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ അഞ്ചു ബന്ധുക്കള്‍ മരണപ്പെട്ടു

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ ബന്ധുക്കളായ അഞ്ചുപേര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ബിഹാറിലെ ലക്ഷിസരായ് ജില്ലയിലെ ദേശീയപാത 333 ല്‍ വെച്ചുണ്ടായ പകടത്തിലാണ് മരണം. ഇവര്‍ക്കൊപ്പം വാഹനത്തിന്റെ െ്രെഡവറും മരിച്ചു. സുശാന്തിന്റെ സഹോദരി ഭര്‍ത്താവ് ഒപി സിംഗിന്റെ ബന്ധു ലാല്‍ജീത് സിംഗ്, അദ്ദേഹത്തിന്റെ മക്കള്‍, ബന്ധുക്കള്‍ എന്നിവരാണ് കാറില്‍ സഞ്ചരിച്ചിരുന്നത്. കാറില്‍ മൊത്തം 10 പേരുണ്ടായിരുന്നു. ലാല്‍ജിത്തിന്റെ ഭാര്യ ഗീത ദേവിയുടെ അന്ത്യകര്‍മങ്ങള്‍ക്ക് ശേഷം പട്‌നയില്‍ നിന്ന് മടങ്ങവെയാണ് അപകടം നടന്നത്. സംഭവ സ്ഥലത്ത് വച്ചു തന്നെ ആറ് പേര്‍ മരിച്ചു. ലാല്‍ജിതിന്റെ മക്കളായ അമിത് ശേഖര്‍, രാം ചന്ദ്രസിംഗ് ബന്ധുക്കളായ ബേബി ദേവി, അനിത ദേവി ഡ്രൈവ
ര്‍ പ്രീതം കുമാര്‍ എന്നിവരാണ് മരിച്ചത്. നാലുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഒരു ഇന്ത്യന്‍ ചലച്ചിത്ര നടനെന്നതിലുപരി ടെലിവിഷന്‍ വ്യക്തിത്വം, സംരംഭകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകനായിരുന്നു സുശാന്ത് സിങ് രജപുത്. ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് സുശാന്ത് തന്റെ കരിയറിന് തുടക്കം കുറിച്ചത്. ബോളിവുഡില്‍ കായി പോ ചെ (2013) എന്ന നാടകചലച്ചിത്രത്തില്‍ മൂന്നു പുരുഷ കഥാപാത്രങ്ങളില്‍ ഒരാളായി അഭിനയിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള മൂന്നു അവാര്‍ഡുകളും ലഭിച്ചു. 2016 ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ ജീവിത കഥ പറയുന്ന എം. എസ്. ധോണി:ദി അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന ബോളിവുഡ് ചിത്രത്തില്‍ സുശാന്ത് ധോണിയുടെ വേഷം അവതരിപ്പിച്ചു.2020 ജൂണ്‍ 14ന് അദ്ദേഹത്തെ മുംബൈയിലെ ഫ്‌ലാറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.

കേരള പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ ആഗ്രഹമുണ്ടായിട്ടും അതിന് പണമില്ലെന്ന് പരിതപിച്ച ആരാധകന്റെ പേരില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു കോടി രൂപ സംഭാവന നല്‍കി. അഭിനയത്തിന് പുറമെ സുശാന്ത്4എഡ്യൂക്കേഷന്‍ പോലുള്ള യുവ വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ ആരംഭിച്ച പരിപാടികളില്‍ അദ്ദേഹം സജീവമായിരുന്നു ബീഹാറിലെ പട്‌നയിലാണ് സുശാന്ത് സിങ് രജപുത് ജനിച്ചത്. അദ്ദേഹത്തിന്റെ സഹോദരിമാരില്‍ ഒരാള്‍ റിതു സിങ് ഒരു സംസ്ഥാന തല ക്രിക്കറ്റ് കളിക്കാരിയാണ്. 2002 ല്‍ അമ്മയുടെ മരണശേഷം സുശാന്തും കുടുബവും പട്‌നയില്‍ നിന്ന് ഡല്‍ഹിയിലേക്ക് താമസം മാറുകയും ചെയ്തു.