‘പ്രകാശന്‍ പറക്കട്ടെ’ ഫസ്റ്റ് ലുക്ക്

ദിലീഷ് പോത്തന്‍,മാത്യു തോമസ്, സൈജു കുറുപ്പ്,അജു വര്‍ഗ്ഗീസ്,ധ്യാന്‍ശ്രീനിവാസന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘പ്രകാശന്‍ പറക്കട്ടെ’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടു. ഷഹദ് ആണ് ചിത്രത്തിന്റെ സംവിധാനം.ധ്യാന്‍ശ്രീനിവാസന്‍ തന്നെയാണ് ചിത്രത്തിന്റെ കഥ,തിരക്കഥ,സംഭാഷണം എന്നിവ ഒരുക്കുന്നത്.ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ വിശാഖ് സുബ്രമണ്യം,ടിനു തോമസ്,അജു വര്‍ഗ്ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.ദീപാവലി,ശിശുദിനാശംസകള്‍ നേര്‍ന്നാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.