ഒരുപാട് സ്വപ്‌നങ്ങളുളള സാധാരണക്കാരന്റെ കഥയാണ് പ്രകാശന്‍ പറക്കട്ടെ ; ഷഹദ്

ഒരുപാട് സ്വപ്‌നങ്ങളുളള സാധാരണക്കാരന്റെ കഥയാണ് പ്രകാശന്‍ പറക്കട്ടെ പറയുന്നതെന്ന് സംവിധായകന്‍ ഷഹദ്.നമ്മുക്കിടയിലും ഇത്തരത്തിലൊരു പ്രകാശന്‍ തീര്‍ച്ചയായും ഉണ്ടായിരിക്കുമെന്നും ഏതൊരു മലയാളിക്കും റിലേറ്റ് ചെയ്യാന്‍ കഴിയുന്ന ഒരു ചെറിയ സിനിമയാണിതെന്നും ഷഹദ് സെല്ലുലോയിഡ് മാഗസിന് നല്‍ക്കിയ അഭിമുഖത്തില്‍ പറഞ്ഞു.

ദിലീഷ് പോത്തന്‍ , മാത്യു തോമസ്, അജു വര്‍ഗീസ് , സൈജു കുറുപ്പ് ധ്യാന്‍ ശ്രീനിവദിലീഷ് പോത്തന്‍ , മാത്യു തോമസ്, അജു വര്‍ഗീസ് , സൈജു കുറുപ്പ് ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമായണ് ‘പ്രകാശന്‍ പറക്കട്ടെ. ചിത്രത്തിന്റെ രസകരമായ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ജാസി ഗിഫ്റ്റ് ആലപിച്ച കണ്ണ് കൊണ്ട് നുള്ളി എന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ജൂണ്‍ 17 മുതല്‍ ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ധ്യാന്‍ ശ്രീനിവാസനാണ്.പുതുമുഖം മാളവിക മനോജാണ് ചിത്രത്തില്‍ നായികയാകുന്നത്. ശ്രീജിത്ത് രവി, നിഷാ സാരംഗ്, ശ്രീജിത്ത് വി. പൈ, സ്മിനു സിജോ തുടങ്ങിയവര്‍ക്കൊപ്പം നടന്‍ ശ്രീജിത്ത് രവിയുടെ മകന്‍ മാസ്റ്റര്‍ ഋതുണ്‍ ജയ് ശ്രീജിത്ത് രവിയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

ധ്യാന്‍ ശ്രീനിവാസന്റെ അസ്സോസിയേറ്റ് ഡയറക്ടറായിരുന്ന ഷഹദിന്റെ ആദ്യ ചിത്രമാണിത്. ഹിറ്റ് മേക്കേഴ്‌സ് എന്റര്‍ടൈയ്‌മെന്റ്, ഫന്റാസ്റ്റിക് ഫിലിംസ് എന്നീ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് പ്രകാശന്‍ പറക്കട്ടെ നിര്‍മ്മിക്കുന്നത്.കുട്ടികളുടെ സുരക്ഷിതത്വം പ്രമേയമാക്കിയ ‘ആദിയും അമ്മുവും’ പൂര്‍ത്തിയായി മനു മഞ്ജിത്തിന്റെയും, ബി.കെ ഹരി നാരായണന്റെയും വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം നിര്‍വഹിക്കുന്നു. ചായാഗ്രഹണം – ഗുരുപ്രസാദ്, എഡിറ്റര്‍ – രതിന്‍ രാധാകൃഷ്ണന്‍.