ഡ്യൂഡിൽ തന്നെ ഏറ്റവും കംഫർട്ടബിളാക്കിയത് മമിതയായിരുന്നുവെന്നും, വളരെ പോസിറ്റീവ് വൈബുള്ള, എനർജിയുള്ള താരമാണ് മമിതയെന്നും തുറന്നു പറഞ്ഞ് നടൻ പ്രദീപ് രംഗനാഥന്. ഡ്യൂഡ്’ സിനിമയുടെ പ്രമോഷന് പരിപാടിയുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയപ്പോൾ മാധ്യമനകളോട് സംസാരിക്കുകയായിരുന്നു താരം.
‘ചിത്രത്തിൽ എന്നെ ഏറ്റവും കംഫർട്ടാക്കിയത് മമിതയായിരുന്നു. സിനിമയിലെ ഞങ്ങളുടെ കഥാപാത്രങ്ങൾ അത്തരത്തിലുള്ളതായിരുന്നു. എന്നെ പിച്ചിയും നുള്ളിയും ഇടിച്ചുമൊക്കെ ഞങ്ങൾ തമ്മിലുള്ള ബോണ്ട് സെറ്റാക്കിയത് മമിതയാണ്. വളരെ പോസിറ്റീവ് വൈബുള്ള, എനർജിയുള്ള താരമാണ് മമിത’, പ്രദീപ് പറഞ്ഞു.
‘ലവ് ടുഡേ യൂത്ത് സെൻട്രിക് സിനിമയായിരുന്നു. ആദ്യം യൂത്തും ഒരാഴ്ചയ്ക്ക് ശേഷം ഫാമിലി ഏറ്റെടുത്തു. ‘ഡ്രാഗൺ’ എജ്യൂക്കേഷൻ ബേസ് ചെയ്ത് കഥപറഞ്ഞ സിനിമയായിരുന്നു. ഇമോഷൻസും ഉണ്ടായിരുന്നു. എന്നാൽ ‘ഡ്യൂഡ്’ പക്കാ ഫാമിലി എൻ്റർടെയ്നറാണ്. ഓരോ ഫാമിലിക്കുള്ളിലുള്ള റിലേഷൻഷിപ്പാണ് വിഷയം. കേരളം മുഴുവന്‍ ഏറ്റെടുത്ത ‘പ്രേമലു’ പോലെ ‘ഡ്യൂഡും’ മമിതയുള്ളതിനാല്‍ എല്ലാവരും ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷ’, പ്രദീപ് കൂട്ടിച്ചേർത്തു.
പ്രദീപ് രംഗനാഥനും മമിത ബൈജുവും ഒന്നിക്കുന്ന ‘ഡ്യൂഡ്’ വെള്ളിയാഴ്ച തീയേറ്ററുകളിലെത്തും. ‘ലവ് ടുഡേ’, ‘ഡ്രാഗൺ’ എന്നീ ഹിറ്റ് സിനിമകളിലൂടെ തമിഴിലെ യുവതാരങ്ങളിൽ ഏറെ ശ്രദ്ധേയനാണ് പ്രദീപ് രംഗനാഥനും മലയാളത്തിലെ യൂത്ത് സെൻസേഷൻ മമിത ബൈജുവും സംഗീതലോകത്തെ പുത്തൻ സെൻസേഷനൻ സായ് അഭ്യങ്കറും ഒന്നിക്കുന്നതിനാൽ ദീപാവലി സീസണിൽ ഏവരും ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ‘ഡ്യൂഡ്’.
ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്ന ഇ ഫോർ എന്റർടെയ്ൻമെൻ്റ്സ് സാരഥി, മുകേഷ് ആർ മേത്തയും പ്രസ് മീറ്റിന്റെ ഭാഗമായിരുന്നു.
‘ലവ് ടുഡേ’, ‘ഡ്രാഗണ്‍’ എന്നീ ഹിറ്റ് സിനിമകളിലൂടെ തമിഴിലെ യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനാണ് പ്രദീപ് രംഗനാഥന് നായകനായെത്തുന്ന ചിത്രമാണ് ‘ഡ്യൂഡ്’. അത് കൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ. റൊമാൻസിന് റൊമാൻസ്, ആക്ഷന്‍ ആക്ഷൻ, കോമഡിക്ക് കോമഡി, ഇമോഷന് ഇമോഷൻ എല്ലാം കൊണ്ടും ഒരു ടോട്ടൽ യൂത്ത് കാർണിവൽ തന്നെയാകും ‘ഡ്യൂഡ്’ എന്നാണ് ട്രെയ്ലർ നൽകിയിരിക്കുന്ന സൂചന. രസകരമായ വേഷത്തിൽ ശരത് കുമാറും ചിത്രത്തിലെത്തുന്നുണ്ട്. സംഗീത ലോകത്തെ പുത്തൻ സെൻസേഷനായ സായ് അഭ്യങ്കർ ഈണമിട്ട് ചിത്രത്തിലേതായി ഇറങ്ങിയ പാട്ടുകളെല്ലാം തന്നെ ഇതിനകം സോഷ്യൽ മീഡിയ ലോകത്ത് വലിയ വൈറലായി കഴിഞ്ഞിട്ടുണ്ട്.
കീർത്തീശ്വരൻ എഴുതി സംവിധാനം നിർവ്വഹിക്കുന്ന ‘ഡ്യൂഡ്’ മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ഇ ഫോർ എൻ്റർടെയ്ൻമെൻ്റ്സാണ് കേരള ഡിസ്ട്രിബ്യൂഷൻ. ആർ. ശരത് കുമാർ, നേഹ ഷെട്ടി, ഹൃദു ഹരൂൺ, സത്യ, രോഹിണി, ദ്രാവിഡ് സെൽവം, ഐശ്വര്യ ശർമ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കാൾ. ഛായാഗ്രഹണം നിർവ്വഹിക്കുന്നത് നികേത് ബൊമ്മിയും എഡിറ്റിംഗ് ഭരത് വിക്രമനുമാണ്. കോ പ്രൊഡ്യൂസർ: അനിൽ യെർനേനി, സിഇഒ: ചെറി, പ്രൊഡക്ഷൻ ഡിസൈനർ: ലത നായിഡു, കോസ്റ്റ്യൂം: പൂർണിമ രാമസ്വാമി, ആക്ഷൻ: യാനിക് ബെൻ, ദിനേശ് സുബ്ബരായൻ, ഗാനരചന: വിവേക്, പാൽ ആദേശ് കൃഷ്ണ, സെംവി, കോറിയോഗ്രാഫർ: അനുഷ വിശ്വനാഥൻ, ആർട്ട് ഡയറക്ടർ: പി.എൽ. സുഭേന്ദർ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, സൗണ്ട് മിക്സിങ്: തപസ് നായക്, വിഎഫ്എക്സ് സൂപ്പർവൈസർ: രാംകുമാർ സുന്ദരം, കളറിസ്റ്റ്: സുരേഷ് രവി, ഡിഐ: മാംഗോ പോസ്റ്റ്, സ്റ്റിൽസ്: ദിനേശ് എം, പബ്സിസിറ്റി ഡിസൈനർ: വിയാക്കി, വിതരണം: എജിഎസ് എന്റർടെയ്ൻമെന്റ്റ്, ഡിജിറ്റൽ പ്രൊമോഷൻസ് (കേരള): വിപിൻ കുമാർ (10ഏ മീഡിയ), പിആർഒ: ആതിര ദിൽജിത്ത്.