പ്രഭാസ് -സെയ്ഫ് അലി ഖാന്‍ ചിത്രം ‘ആദിപുരുഷ് ‘2022 ആഗസ്റ്റില്‍

പ്രഭാസും സെയ്ഫ് അലി ഖാനും ഒന്നിക്കുന്ന ‘ആദിപുരുഷിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു.2022 ആഗസ്റ്റ് 11-നാണ് ചിത്രം റിലീസ് ചെയ്യുക. തീയറ്റര്‍ റിലീസ് ആയിരിക്കും ചിത്രത്തിന്റേത്.പ്രഭാസ് തന്റെ ഫേബുക്ക് പേജിലൂടെയാണ് ഈ വിവരം അറിയിച്ചത്.

ഇതിഹാസ കാവ്യമായ രാമയാണത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രഭാസാണ് ചിത്രത്തില്‍ രാമനെ അവതിരിപ്പിക്കുന്നത്. സെയ്ഫ് അലി ഖാനാണ് ചിത്രത്തിലെ വില്ലന്‍.ഓം റാവത്താണ് ആദിപുരുഷിന്റെ സംവിധായകന്‍. ഭൂഷന്‍ കുമാര്‍, കൃഷ്ണന്‍ കുമാര്‍, രാജേഷ് നായര്‍, ഓം റാവത്, പ്രസാദ് സുതര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

3ഡി ആക്ഷന്‍ ഡ്രാമയായ ചിത്രം നന്മയും തിന്മയും തമ്മിലുള്ള യുദ്ധത്തെയാണ് ചിത്രീകരിക്കുന്നത്. ഹിന്ദി-തെലുങ്കു ഭാഷകളിലാണ് ആദിപുരുഷ് ചിത്രീകരിക്കുന്നത്. കൂടാതെ തമിഴ്, മലയാളം, കന്നട എന്നീ ഭാഷകളിലേക്ക് ചിത്രം ഡബ്ബ് ചെയ്യുന്നുണ്ട്.