അഭ്യൂഹങ്ങള്‍ക്ക് വിരാമം; പ്രഭാസ് വിവാഹിതനാകുന്നു

തെന്നിന്ത്യന്‍ താരസുന്ദരി അനുഷ്‌ക്കാ ഷെട്ടിയുമായുള്ള പ്രണയ അഭ്യൂഹങ്ങള്‍ക്ക് വിട നല്‍കി നടന്‍ പ്രഭാസ് വിവാഹിതനാകുന്നുവെന്ന് റിപ്പോര്‍ട്ട്. അമേരിക്കയിലെ ഇന്ത്യന്‍ ബിസിനസുകാരന്റെ മകളാണ് താരത്തിന്റെ ഭാവി വധു. പ്രഭാസിന്റെ സഹോദരി വിവാഹക്കാര്യം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഒരു അഭിമുഖത്തിനിടെയാണ് പ്രഭാസിന്റെ സഹോദരി താരത്തിന്റെ വിവാഹത്തെ പറ്റിയുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. അതേസമയം വിവാഹ തീയ്യതിയെക്കുറിച്ചോ വധുവിന്റെ പേര് വിവരങ്ങളോ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല. പ്രഭാസിന്റെ വിവാഹത്തിനായി കുടുംബം കാത്തിരിക്കുകയാണെന്നും സഹോദരി വ്യക്തമാക്കിയിരുന്നു. താരം നായകനായി എത്തുന്ന സഹോ എന്ന ചിത്രത്തിന് ശേഷമാകും വിവാഹം ഉണ്ടാവുക.