ബാഹുബലി എന്ന സിനിമയിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് പ്രഭാസ്. പ്രഭാസിനെ പ്രധാനകഥാപാത്രമാക്കി സന്ദീപ് റെഡ്ഡി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍. ‘ സ്പിരിറ്റ്’ എന്നാണ് ചിത്രത്തിന്റെ പേര്. ടി സീരീസും യു വി ക്രിയേഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. യു വി ക്രിയേഷന്‍സിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പങ്കുവച്ചു. തെലുങ്ക്, കന്നട, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകള്‍ കൂടാതെ വിദേശ ഭാഷകളിലടക്കം എട്ട് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. പ്രഭാസിന്റെ കരിയറിലെ 25ാമത്തെ ചിത്രമാണ് സ്പിരിറ്റ്. സംവിധായകന്‍ സന്ദീപ് റെഡ്ഡിയുടെ മൂന്നാമത്തെ ചിത്രമാണിത്.
അതേസമയം, പ്രഭാസിന്റെ മറ്റ് നാല് സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. രാധാ കൃഷ്ണ കുമാറിന്റെ ‘രാധേ ശ്യാം’.വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് രാധേ ശ്യാമില്‍ അവതരിപ്പിക്കുന്നത്. നായികാ കഥാപാത്രമായ പ്രേരണയെയാണ് പൂജ ഹെഗ്ഡെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം റൊമാന്റിക് ഹീറോയായി പ്രഭാസ് തിരശീലയിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. യുവി ക്രിയേഷന്റെ ബാനറില്‍ ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
പ്രകാശ് നീലിന്റെ ആക്ഷന്‍ ത്രില്ലര്‍ ‘സലാര്‍’ ആണ് മറ്റൊരു ചിത്രം.കെജിഎഫ് ചാപ്റ്റര്‍ 1, കെജിഎഫ് ചാപ്റ്റര്‍ 2 എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവും സംവിധായകനും ഒന്നിക്കുന്ന പുതിയ ചിത്രമാണ് സലാര്‍. ശ്രുതി ഹസന്‍ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. മാസ്സ്, ആക്ഷന്‍, സാഹസികതയും നിറഞ്ഞ ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഹോംബലെ ഫിലിംസ് ആണ്.
ഓം റാവത്ത് ചിത്രം ‘ആദിപിരുഷ്’എന്നിവയാണ് താരത്തിന്റെതായി റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം .