‘ആയിശ’യായി മഞ്ജു പത്രോസ്

ഏറെ വ്യത്യസ്തമായ ഒരു കഥ പറയുന്ന ‘ഉരു’സിനിമയില്‍ ആയിശ എന്ന കഥാപാത്രമായി അഭിനയിക്കുന്ന മഞ്ജു പത്രോസിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. മഞ്ജു പത്രോസ് തന്റെ തന്നെ ഫേസ് ബുക്കിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത് . മഞ്ജു പത്രോസ് ഇതേവരെ അഭിനയിച്ചതില്‍നിന്നും ഏറെ വിഭിന്നമായ ഒരു വേഷമാണ് ഉരുവിലേത്. മുന്നില്‍ വന്ന് നില്‍ക്കുന്ന കഠിനമായ പരീക്ഷണങ്ങളെ നേരിടുന്ന ഒരപൂര്‍വ്വ ഉമ്മയുടെ വേഷമാണ് മഞ്ജുവിന്റെ ആയിഷ . ഭര്‍ത്താവിന്റെ പ്രയാസങ്ങളെയും പ്രതിസന്ധിയെയും മറികടക്കാന്‍ ഒരു സാന്ത്വനം പോലെ ഒപ്പം നില്‍ക്കുന്ന കാര്യപ്രാപ്തിയുള്ള ഒരുമ്മ . അസാധ്യ അഭിനയ ശേഷിയുള്ള നടിയാണ് താനെന്ന് തെളിയിക്കുന്ന സിനിമയാണ് ഇ എം അഷ്‌റഫ് രചനയും സംവിധാനവും നിര്‍വഹിച്ച ഉരു.

മാമുക്കോയ പ്രധാനവേഷത്തിലെത്തുന്ന ഉരു എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എഴുത്തുകാരന്‍ കെ പി രാമനുണ്ണിയാണ് നേരത്തെ റിലീസ് ചെയ്തത്. ചാലിയം തുരുത്തിലെ ഉരു നിര്‍മാണ കേന്ദ്രത്തിനോ വെച്ച് പി.ഒ ഹാഷിമിന് നല്‍കികൊണ്ടായിരുന്നു റിലീസ്. മാധ്യമപ്രവര്‍ത്തകന്‍ ഇ.എം അഷ്‌റഫ് രചനയും സംവിധാനവും നിര്‍വഹിച്ച ഉരു ബേപ്പൂരിലെ ഉരു നിര്‍മാണത്തൊഴിലാളിയുമായ ബന്ധപ്പെട്ട ജീവിതങ്ങളുടെ കഥ പറയുന്നു. മൂത്താശാരിയായിയാണ് മാമുക്കോയ അഭിനയിക്കുന്നത് . മരത്തടി മേഖലയുമായി ബന്ധപ്പെട്ട തൊഴില്‍ ചെയ്ത മാമുക്കോയ തന്റെ ജീവിതാനുഭവങ്ങള്‍ കൂടി ഉരുവില്‍ പങ്കുവെക്കുന്നു. റിലീസിന് തയ്യാറായ ഉരുവില്‍ മാമുകോയയ്ക്ക് പുറമെ കെ.യു മനോജ്, മഞ്ജു പത്രോസ്, അര്‍ജുന്‍, ആല്‍ബര്‍ട്ട് അലക്‌സ്, അനില്‍ ബാബു. അജയ് കല്ലായി , രാജേന്ദ്രന്‍ തായാട്ട് , ഉബൈദ് മുഹ്‌സിന്‍ , ഗീതിക , ശിവാനി ,ബൈജു ഭാസ്‌കര്‍,സാഹിര്‍ പി കെ, പ്രിയ, എന്നിവരാണ് അഭിനേതാക്കള്‍. ശീകുമാര്‍ പെരുമ്പടവം ഛായാഗ്രഹണം, കമല്‍ പ്രശാന്ത് സംഗീത സംവിധാനം ,ഗാന രചന പ്രഭാവര്‍മ .സാം പ്രൊഡക്ഷന്റെ ബാനറില്‍ നിര്‍മിക്കുന്ന ഉരു ഓ ടി ടി റിലീസിന് തയ്യാറായി .എ സാബു , സുബിന്‍ എടപ്പകത്തു എന്നിവരാണ് സഹ നിര്‍മാതാക്കള്‍ .