‘പവര്‍സ്റ്റാര്‍’ എത്തുമ്പോള്‍ സ്‌ട്രോംഗ് ആയി ബാബുരാജ്

സംവിധായകന്‍ ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ആദ്യ ആക്ഷന്‍ ചിത്രമാണ് ‘പവര്‍ സ്റ്റാര്‍ ‘. ചിത്രത്തിനായി ഒരുങ്ങുന്ന നടന്‍ ബാബുരാജിന്റെ ചിത്രം സംവിധായകന്‍ പങ്കുവെച്ച്ു. താരം നല്ല മസില്‍മാനായെത്തുമെന്ന് ചിത്രം പറയുന്നു. ാപ്പി വെഡിങ്, ചങ്ക്‌സ്, ഒരു അടാര്‍ ലവ്, ധമാക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു ഒരുക്കുന്ന ഈ ചിത്രത്തില്‍ തൊണ്ണൂറുകളില്‍ മലയാള സിനിമയിലെ ആക്ഷന്‍ കിങ്ങായി തിളങ്ങിയ ബാബു ആന്റണിയാണ് നായകനാവുന്നത്.
യൗവനത്തിന്റയും ക്യാംപസുകളുടെയും കഥകള്‍ പറഞ്ഞ സംവിധായകന്റെ ആക്ഷന്‍ചിത്രമെങ്ങനെയാകുമെന്നറിയാന്‍ പ്രേക്ഷകരും കാത്തിരിപ്പിലാണ്.

നായിക ഇല്ല, പാട്ട് ഇല്ല, ഇടി മാത്രം എന്ന ടാഗ്‌ലൈനുമായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഡെന്നീസ് ജോസഫാണ് എഴുതുന്നുത്. മമ്മൂട്ടിക്കും മോഹന്‍ലാലിനും നിരവധി ബ്ലോക്ബസ്റ്റര്‍ ചിത്രങ്ങള്‍ സമ്മാനിച്ച ഡെന്നീസ് ജോസഫ് നീണ്ട ഇടവേളക്ക് ശേഷമാണ്? മലയാള സിനിമക്ക് വേണ്ടി തിരക്കഥയൊരുക്കുന്നത്.

ഉയരമുള്ള പരുക്കനായ രൂപവും ചടുലമായ ആക്ഷന്‍ രംഗങ്ങളുമായി പ്രേക്ഷകരെ ത്രസിപ്പിച്ച ബാബു ആന്റണി, ഒരു ഇടവേളക്കു ശേഷം പവര്‍ സ്റ്റാര്‍’ എന്ന ഒരു പക്ക മാസ്സ് ചിത്രത്തിലൂടെ നായകനായി പ്രേക്ഷകരില്‍ ആവേശം വിതക്കാന്‍ തിരിച്ചെത്തുകയാണ്. വെര്‍ച്ച്വല്‍ ഫിലിംസിന്റെ ബാനറില്‍ രതീഷ് ആനേടത്ത് നിര്‍മ്മിക്കുന്ന പവര്‍ സ്റ്റാറില്‍ ബാബുരാജ്, റിയാസ് ഖാന്‍, അബു സലീം, ബിനീഷ് ബാസ്റ്റിന്‍ എന്നി നടന്‍മാരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒപ്പം പ്രശസ്ത ഹോളിവുഡ് താരങ്ങളും കന്നട താരങ്ങളും അഭിനയിക്കുന്നു.