സിഐഡി മൂസ vs പ്രൊഫസര്‍…വൈറല്‍ സംഗീതം

സഖാവ് എന്ന കവിതയിലൂടെ ശ്രദ്ധനേടിയ കണ്ണൂരുകാരി ആര്യ ദയാല്‍ വ്യത്യസ്തമായ ആലാപനത്തിലൂടെ ആരാധകരുടെ പ്രിയങ്കരിയാവുന്നു. വ്യത്യസ്തമായ ആലാപനത്തിലൂടെ സാക്ഷാല്‍ ബിഗ് ബിയുടെ അഭിനന്ദനവും ആര്യ നേടിയിരുന്നു. അമിതാഭ് ബച്ചന്‍ ആര്യയുടെ ഈ പ്രകടനം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയായിരുന്നു. കൊവിഡ് ബാധിതനായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സമയത്തായിരുന്നു അമിതാഭ് ബച്ചന്‍ പാട്ട് ഷെയര്‍ ചെയ്തത്. തന്റെ ആശുപത്രി ദിനങ്ങളെ ആര്യയുടെ ഗാനം മനോഹരമാക്കി എന്നും ബച്ചന്‍ കുറിച്ചിരുന്നു.

ഇപ്പോഴിതാ രസകരമായ മറ്റൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ആര്യ. സിഐഡി മൂസ & പ്രൊഫസര്‍ എന്ന പേരിലാണ് യുട്യൂബില്‍ ആര്യ വീഡിയോ പങ്കുവച്ചിരിക്കുന്നത്. സിഐഡി മൂസയിലെ ബാക്ക്‌ഗ്രൌണ്ട് മ്യൂസിക്കും മണി ഹൈസ്റ്റ് എന്ന വെബ് സീരീസിലെ ബെല്ല ഛാവോ.. എന്ന പാട്ടും ചേര്‍ത്തുള്ള ഫ്യൂഷനാണ് ആര്യ അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പങ്കുവച്ച വീഡിയോ ഇപ്പോള്‍ നിരവധി ആളുകള്‍ കണ്ടുകഴിഞ്ഞു.