ആഷിക്ക് ഉസ്മാൻ-ഡിനോയ് പൗലോസ് ചിത്രം “ഹലോ ഡിയർ” പുതിയ ലുക്കിൽ പോസ്റ്റർ എത്തി

','

' ); } ?>

പ്രേക്ഷകരുടെ ഇടയിൽ ഏറെ കൗതുകം നൽകുന്ന യുവനിരയിലെ ശ്രദ്ധേയരായ സംഗീത് പ്രതാപും മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഹലോ ഡിയർ’ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ ലുക്ക് പുറത്തുവിട്ടു. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച് ഡിനോയ് പൗലോസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം 2027 ജനുവരി 29-നാണ് പ്രദർശനത്തിനെത്തുന്നത്.

കൈയ്യിൽ ചായക്കപ്പുമേന്തി ഒരു ഗോവണിപ്പടിയിൽ പൊട്ടിച്ചിരിക്കുന്ന സംഗീത് പ്രതാപിന്റെയും മമിതയുടെയും കൗതുകമുള്ള പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. എപ്പോഴും സന്തോഷകരമായ മുഹൂർത്തങ്ങൾ സമ്മാനിച്ചു കൊണ്ടാണ് ഈ ചിത്രത്തിന്റെ അപ്ഡേഷനുകൾ പുറത്തുവിട്ടിട്ടുള്ളത്. ഈ പോസ്റ്റർ ഉൾപ്പെടെ മുമ്പ് പുറത്തുവിട്ടതെല്ലാം ഇത്തരത്തിലുള്ളതാണ്. ചിത്രത്തിലുടനീളം ഈ ഹാപ്പി മൂഡ് പ്രതീക്ഷിക്കാം.

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിലാണ് ഈ ചിത്രത്തിന്റെ അവതരണം. ഒപ്പം ചില വഴിത്തിരിവുകളും ചിത്രത്തിന്റെ കഥാഗതിയിൽ നിർണ്ണായകമായ ഘടകമാണ്. ചിരിയും ചിന്തയും നൽകുന്ന മുഹൂർത്തങ്ങളിലൂടെ പ്രേക്ഷകർക്ക് ഏറെ കൗതുകകരമായ ദൃശ്യാനുഭവം സമ്മാനിക്കുന്ന ചിത്രമായിരിക്കും ഹലോ ഡിയർ.

സംഗീത് പ്രതാപ്, മമിതാ ബൈജു എന്നിവർക്കു പുറമേ സുരേഷ് കൃഷ്ണയും പ്രധാന വേഷത്തിലെത്തുന്നു. ഇവർക്കു പുറമേ ഏതാനും പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. അഖിൽ ജോർജ് ആണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. എഡിറ്റിംഗ് ചമൻ ചാക്കോയും കലാ സംവിധാനം നിമിഷ് എം. താനൂരും നിർവ്വഹിക്കുന്നു. റോണക്സ് സേവ്യർ (മേക്കപ്പ്), മഷർ ഹംസ (കോസ്റ്റ്യൂം ഡിസൈൻ), വിഷ്ണു ഗോവിന്ദ് (സൗണ്ട് ഡിസൈൻ), ബിജിത്ത് ധർമ്മടം (സ്റ്റിൽസ്) എന്നിവരാണ് മറ്റു പ്രധാന അണിയറ പ്രവർത്തകർ.

രാജേഷ് അടൂർ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടറും അശ്വിൻ മോഹൻ, വിഷ്ണു വൈശാഖ്, വിഷ്ണു രവി എന്നിവർ അസ്സോസ്സിയേറ്റ് ഡയറക്ടേഴ്സുമാണ്. ശിവകുമാർ പെരുമുണ്ടയാണ് ഫിനാൻസ് കൺട്രോളർ. സുധർമ്മൻ വള്ളിക്കുന്ന് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും അരുൺ ഡി. ജോസ് കോ പ്രൊഡ്യൂസറുമായ ചിത്രത്തിന്റെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിനോദ് വേണുഗോപാലും പ്രൊഡക്ഷൻ കൺട്രോളർ ശ്രീക്കുട്ടനുമാണ്. കൊച്ചിയിൽ ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. സെൻട്രൽ പിക്ച്ചേഴ്സ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. പി.ആർ.ഒ: വാഴൂർ ജോസ്.