“ക്രിംസൺ പിയർ” ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു

','

' ); } ?>

ബ്ലൂ ഹെയ്സ് പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ പ്രശാന്ത് പത്മനാഭൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ക്രിംസൺ പിയർ” എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു. പ്രശസ്ത നടൻ സിദ്ദിഖ് സ്വിച്ചോൺ കർമ്മം നിർവഹിച്ചു.

സിദ്ദിഖ്, ബാബുരാജ്, ഷഹീൻ സിദ്ദിഖ്, അക്ഷയ് ബാബുരാജ്, ഷോൺ ജോയ്, ഹരീഷ് കണാരൻ, സോഹൻ സീനുലാൽ, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, വിജിലേഷ്, അനു, ഷെമി, ജിത്തു അഭിമന്യു, മനു പ്രശാന്ത്, ശിവദാസ് കണ്ണൂർ, രഞ്ജിത്ത്, വിനീത് തട്ടിൽ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. റൊമാൻസിനും ഹ്യൂമറിനും പ്രാധാന്യം നൽകി ഒരുക്കുന്ന ഈ ത്രില്ലർ ചിത്രത്തിൽ പുതുമുഖങ്ങളായ അമൃതവർഷിണി, നന്ദിത എസ് ചെറിയാൻ എന്നിവർ നായികമാരാവുന്നു.

“ആരം” എന്ന ചിത്രത്തിനു ശേഷം സിദ്ദിഖും മകൻ ഷഹീൻ സിദ്ദിഖും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ബാബുരാജിന്റെ മകൻ അക്ഷയ് ബാബുരാജിന്റെ രണ്ടാമത്തെ ചിത്രമായ ക്രിംസൺ പിയറിലും അച്ഛനും മകനും ഒരുമിച്ച് അഭിനയിക്കുന്നു.

സന്തോഷ് വർമ്മ, ബി കെ ഹരിനാരായണൻ എന്നിവർ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. ഛായാഗ്രഹണം പ്രമോദ് കെ പിള്ളയും എഡിറ്റിംഗ് രതീഷ് രാജും നിർവഹിക്കുന്നു. ആക്ഷൻ- ബില്ല ജഗൻ, പ്രൊഡക്ഷൻ കൺട്രോളർ- ജോസ് വാരാപ്പുഴ, പ്രൊഡക്ഷൻ ഡിസൈനർ- ഗിരീഷ് കൊടുങ്ങല്ലൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ജബ്ബാർ മതിലകം, മേക്കപ്പ്- മനോജ് അങ്കമാലി, ആർട്ട്- ശ്രീകുമാർ ആലപ്പുഴ, കോസ്റ്റ്യൂംസ്- കുക്കു ജീവൻ, ഫിനാൻസ് കൺട്രോളർ- പ്രശാന്ത് ചന്ദ്രൻ, അസോസിയേറ്റ് ഡയറക്ടർ- അരുൺ ബാലൻ, എ എൽ അജിത് കുമാർ, അസിസ്റ്റൻ്റ് ഡയറക്ടർ- നിതീഷ് കോഴിക്കോട്, ബിബി, ശ്രീരാജ് കെ, പ്രൊഡക്ഷൻ മാനേജർ- പ്രശാന്ത് മുണ്ടേല, സ്റ്റിൽസ്- അജീഷ് ആവണി, പി ആർ ഒ- എ എസ് ദിനേശ് എന്നിവരാണ് മറ്റു അണിയറപ്രവർത്തകർ.