കലിപ്പ് ലുക്കുമായി ജോജുവും ചെമ്പനും നൈലയും.. പൊറിഞ്ചു മറിയം ജോസിന്റെ ഒഫീഷ്യല്‍ മോഷന്‍ പോസ്റ്റര്‍ കാണാം..

ആദ്യ പോസ്റ്ററുകളിലെ വ്യത്യസ്ഥത കൊണ്ട് തന്നെ സിനിമാപ്രേമികള്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ചിത്രത്തിന്റെ ഓരോ പുതിയ വാര്‍ത്തകള്‍ക്കും ഏറെ കൗതുകത്തോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഇപ്പോള്‍ ഏവരെയും ഒന്നുകൂടി ആകാംക്ഷയിലാഴ്ത്തി ചിത്രത്തിന്റെ ആദ്യ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. പുത്തന്‍പള്ളി ജോസ് എന്ന വേഷത്തില്‍ ചെമ്പന്‍ വിനോദിനെയും ആലപ്പാട് മറിയം എന്ന വേഷത്തില്‍ നൈല ഉഷയെയും കാട്ടാളന്‍ പൊറിഞ്ചുവിന്റെ വേഷത്തില്‍ ജോജുവിനെയും മോഷന്‍ പോസ്റ്റില്‍ കാണാം. മൂന്നു പേരും കലിപ്പ് അച്ഛായന്‍ ലുക്കിലാണ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.