നാടന്‍ മേക്കോവറില്‍ ജോജു ജോര്‍ജ്.. ഒപ്പം ചെമ്പനും നൈല ഉഷയും.. പൊറിഞ്ചു മറിയം ജോസ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്..

','

' ); } ?>

ജോസഫ് എന്ന ചിത്രത്തിന് ശേഷം ജോജു ജോര്‍ജ് നായക വേഷത്തിലെത്തുന്ന പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തിന്റെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജിലൂടെയായിരുന്നു പോസ്റ്റര്‍ റിലീസ്.

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊറിഞ്ചുവായി ജോജു ജോര്‍ജ്ജും മറിയമായി നൈല ഉഷയും ജോസ് എന്ന കഥാപാത്രമായി ചെമ്പന്‍ വിനോദ് ജോസുമാണ് എത്തുന്നത്. ഇതോടെ മൂവരും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന് ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന പ്രേക്ഷകരുടെ പ്രതീക്ഷ വര്‍ദ്ധിച്ചിരിക്കുകയാണ്. മോഹന്‍ ലാല്‍ നായകവേഷത്തിലെത്തിയ ലൈല ഓ ലൈല എന്ന ചിത്രമാണ് ജോഷി അവസാനമായി സംവിധാനം ചെയ്ത ചിത്രം.

കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജിമോന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രന്‍ ആണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം. സംഗീതം ജേക്സ് ബിജോയ്, എഡിറ്റിംഗ് ശ്യാം ശശിധരന്‍ എന്നിവരും നിര്‍വഹിക്കുന്നു. പോസ്റ്റര്‍ കാണാം..