സേതുലക്ഷ്മിയുടെ മകന് പുതുജീവനുമായ് നടി പൊന്നമ്മയും…

','

' ); } ?>

ദിവസങ്ങള്‍ക്ക് മുന്‍പ് തന്റെ മകന്റെ ജീവനുവേണ്ടി അപേക്ഷിച്ചുകൊണ്ട് നടി സേതുലക്ഷ്മി സമുഹമാധ്യമങ്ങളില്‍ എത്തിയത് പ്രേക്ഷകരുടെ മനസ്സലിയിച്ചിരുന്നു. എന്നാല്‍ നമ്മള്‍ ജീവിതത്തില്‍ ഏറ്റവും അധികം ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നമ്മളെ തേടി വരും എന്ന ചൊല്ലുപോലെ സേതുലക്ഷ്മിയുടെ മകന് പുതുജീവനുമായെത്തിയിരിക്കുകയാണ് നടി പൊന്നമ്മ.

വൃക്ക തകരാറായ തന്റെ മകന് വേണ്ടി താന്‍ പരമാവധി സഹായങ്ങള്‍ ചെയ്യാറുണ്ടെന്നും എന്നാല്‍ തന്നെക്കൊണ്ട് ചെയ്യുന്നതിനുള്ള പരിമിധികള്‍ ഉണ്ടെന്നുമാണ് സേതുലക്ഷ്മിയമ്മ പറഞ്ഞത്. എന്നാല്‍ മകന് വൃക്കദാനം ചെയ്യാന്‍ നടി പൊന്നമ്മ ബാബു അടക്കം നിരവധി പേര്‍ തയ്യാറായെത്തി.
”ഇന്ന് ഷൂട്ടിങിനിടയിലാണ് പൊന്നമ്മ വിളിച്ചത്, നമ്മളൊക്കെ കൂടപ്പിറപ്പുകളല്ലേ, മകന് വൃക്ക നല്‍കാന്‍ ഞാന്‍ തയ്യാറാണ്, എന്റെ വൃക്ക കിഷോറിന് നല്‍കാന്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് എനിക്കറിയില്ല, ഇല്ലെങ്കില്‍ വൃക്ക നല്‍കാന്‍ എനിക്ക് പൂര്‍ണ സമ്മതമാണെന്ന് പൊന്നമ്മ ബാബു വിളിച്ചു പറഞ്ഞു”.

പൊന്നമ്മയെപ്പോലെ നിരവധിപേരാണ് ഇപ്പോള്‍ സാമ്പത്തിക സഹായം നല്‍കാമെന്നും കിഡ്‌നി ദാനം ചെയ്യാമെന്നും പറഞ്ഞ് സേതുലക്ഷ്മിയെ വിളിച്ചിരിക്കുന്നത്. നടന്‍ ഇന്ദ്രജിത്ത് പണം തന്ന് സഹായിച്ചു. മറ്റ് പലരും പണം തരാമെന്ന് പറഞ്ഞു. കുറഞ്ഞത് പത്ത് ലക്ഷം രൂപയെങ്കിലും കയ്യില്‍ കരുതിയിട്ട് മാത്രമേ ഓപ്പറേഷന് ഇറങ്ങാവൂ എന്നാണ് ആശുപത്രിയില്‍ നിന്നും പറഞ്ഞത്. കുറച്ച് ദിവസം കൊണ്ട് അത് കിട്ടുമെന്നാണ് കരുതുന്നത്. കിഡ്‌നി പണം കൊടുത്ത് വാങ്ങേണ്ടി വരില്ലെങ്കില്‍ ചെലവ് കുറയുമെന്നാണ്പ്രതീക്ഷയിലാണ്. തിരുവനന്തപുരത്തെ പി.ആര്‍.എസ് ആശുപത്രിയിലാണ് ഇപ്പോള്‍ കിഷോറുള്ളത്. ഡയാലിസിസ് നടക്കുന്നുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ ഓപ്പറേഷന്‍ നടത്തുന്നതിനെ കുറിച്ച് അറിയാന്‍ പറ്റുമെന്നാണ് കരുതുന്നു. വീഡിയോ ഇട്ടതില്‍ പിന്നെ എല്ലാവരും വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. എല്ലാവരുടേയും കരുതലിനും സഹകരണത്തിനും നന്ദിയും സ്‌നേഹവുമുണ്ടെന്നും എങ്ങനെയാണ് അത് പറഞ്ഞറിയിക്കേണ്ടതെന്ന് അറിയില്ലെന്നും നടി പറഞ്ഞു.