IFFK 2018 : 63 ചിത്രങ്ങള്‍ ഇന്ന് പ്രദര്‍ശിപ്പിക്കും

ഐഎഫ്എഫ്‌കെയുടെ രണ്ടാം ദിവസമായ ഇന്ന് 63 ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് എത്തുന്നത്. നാല് മലയാള ചിത്രങ്ങളും ഇന്ന് പ്രദര്‍ശിപ്പിക്കും.

ടര്‍ക്കിഷ് നടിയും സംവിധായകയുമായ വുല്‍സറ്റ് സരഷോഗുവിന്റെ ഡെബ്റ്റാണ് ഇന്ന് പ്രദര്‍ശത്തിനെത്തുന്ന ആദ്യ മത്സര ചിത്രം. കരമോണിക്ക ലൈനാരയുടെ ദി ബെഡ്, ബിര്‍നസരോവിന്റെ ഖസാക്കിസ്ഥാന്‍ ചിത്രം ലൈറ്റ് ആക്‌സിഡന്റ്, ഫര്‍മനാരയുടെ റൈയ്ല്‍ ഓഫ് ദ സീ എന്നിവയാണ് മറ്റ് മത്സരചിത്രങ്ങള്‍.

ബിനു ഭാസ്‌ക്കറിന്റെ കോട്ടയം, മനുഷ്യാവകാശ നിഷേധത്തിന്റെ കഥ പറയുന്ന ഉടലാഴം, വിപിന്‍ രാധാകൃഷ്ണന്റെ ആവേ മരിയ എന്നിവയാണ് മലയാള ചിത്രങ്ങള്‍. ഹൊറര്‍ ചിത്രം തുംബാദിന്റെ മിഡ്‌നൈറ്റ് രാത്രി 12 മണിക്ക് നിശാഗന്ധിയില്‍പ്രദര്‍ശിപ്പിക്കും.