സ്ത്രീവിരുദ്ധതയ്‌ക്കെതിരെ പ്രതിഷേധം ശക്തമായതോടെ കേരള പൊലീസ് ഓണ്‍ലൈന്‍ ഹാസ്യപ്രതികരണ പരിപാടി നിര്‍ത്തി. സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനമുയര്‍ന്നതോടെയാണ് പരിപാടി പിന്‍വലിച്ചത് പി.സി കുട്ടന്‍പിള്ള എന്നായിരുന്നു പരിപാടിയുടെ പേര്. യു ട്യൂബില്‍ ഹിറ്റായി മാറിയ അര്‍ജ്ജുനെ ചുവട് പിടിച്ചാണ് പൊലീസ് റോസ്റ്റിംഗ് തുടങ്ങിയത്. എന്നാല്‍ സഭ്യതയുടെ വരമ്പുകള്‍ ലംഘിക്കുന്ന റോസ്റ്റിംഗ് സ്ത്രീവിരുദ്ധമാണെന്ന ആക്ഷേപമുയര്‍ന്നതോടെയാണ് പരിപാടി അവസാനിപ്പിച്ചത്.പകരം കൂടുതല്‍ നവീനമായ ബോധവത്കരണ പരിപാടി ആരംഭിക്കുമെന്ന് കേരള പോലീസിന്റെ സോഷ്യല്‍ മീഡിയ ടീം അറിയിച്ചിട്ടുണ്ട്. അറിയിപ്പ് താഴെ…
‘നിലവില്‍ കേരള പോലീസിന്റെ ഔദ്യോ?ഗിക ഫെയ്‌സ്ബുക്ക്, യുട്യൂബ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പൊതുജനങ്ങള്‍ക്ക് ബോധവത്കരണ പരിപാടികളാണ് നടത്തി വന്നിരുന്നത്. പുതിയതായി അവതരിപ്പിച്ച ഓണ്‍ലൈന്‍ പ്രതിവാര പരിപാടി ബോധവത്കരണത്തിന് ഉതകുന്നതല്ല എന്ന് കണ്ടാണ് പരിപാടിയുടെ ഉള്ളടക്കം മാറ്റാന്‍ തീരുമാനിച്ചത്’.
വി.പി. പ്രമോദ് കുമാര്‍
ഡെപ്യൂട്ടി ഡയറക്റ്റര്‍
സ്‌റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍’.