നായാട്ട് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ജോജുവും മാര്‍ട്ടിന്‍ പ്രക്കാട്ടും വീണ്ടും പോലീസ് സ്‌റ്റോറിയുമായി എത്തുന്നു. ഇരട്ട സിനിമയുടെ പൂജ ഇഠുക്കി ഏലപ്പാറയില്‍ വെച്ച് നടന്നു. ജോജു ജോര്‍ജും മാര്ട്ടിന്‍ പ്രക്കാട്ടും, സിജോ വടക്കനും ചേര്‍ന്നാണ് വസിനിമ നിര്‍മ്മിക്കുന്നത്. ജോജു പ്രധാന വേഷത്തിലെത്തുന്ന ഈ സിനിമയിലെ മറ്റ് താരങ്ങളുടെ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. നിരവധി പുതിയ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും ഈ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നുണ്ട്. കഥ പുതുമുഖമായ രോഹിത് എം.ജി കൃഷ്ണനാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.ഛായാഗ്രഹണം വിജയ്, തിരക്കഥ വര്‍ക്കി ജോര്‍ജ്, രോഗിത് എം ജി കൃഷ്ണന്‍. എഡിറ്റിംഗ് മനു ആന്റണി, കോസ്റ്റിയൂം സമീര സനീഷ്. ആര്‍ട്ട് ഡയറക്ടര്‍ ദിലീപ് നാഥ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷബീര്‍. മേക്കപ്പ് റോണക്‌സ്, പി ആര്‍ ഒ നിയാസ്. ഓണ്‍ലൈന്‍ പി ആര്‍ ഒ ഒബ്‌സ്‌ക്യൂറ.
മാര്‍ട്ടിന്‍ പ്രക്കാട്ടും ജോജുവും ഇതിന് മുന്‍പ് ഒന്നിച്ചത് നായാട്ടിലാണ്. 2021 ലെ ഇന്ത്യന്‍ മലയാളം ത്രില്ലര്‍ ചിത്രമാണ് നായാട്ട്. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്തും സഹനിര്‍മ്മാണം നടത്തിയതുമായ ഈ ചിത്രത്തിന്റെ രചന ഷാഹി കബീറാണ് നര്‍വ്വഹിച്ചത് കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജാഫര്‍ ഇടുക്കി, അനില്‍ നെടുമങ്ങാട്, ഹരികൃഷ്ണന്‍ എന്നിവരും അഭിനയിക്കുന്നു.മഹേഷ് നാരായണനാണ്ചിത്രം എഡിറ്റ് ചെയ്തത്.ഷിജു ഖാലിദ് ഛായാഗ്രഹണം നിര്‍വ്വഹിച്ചു. ചലച്ചിത്രത്തില്‍ വിഷ്ണു വിജയ് ഗാനങ്ങളെഴുതുകയും അഖില്‍ അലക്‌സ് പശ്ചാത്തല ഗാനവും രചിച്ചിരിക്കുന്നു.മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസുമായി ചേര്‍ന്ന് ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ കീഴില്‍ സംവിധായകന്‍ രഞ്ജിത്തും പി.എം.ശശിധരനുമാണ് ചിത്രം നിര്‍മ്മിച്ചത്