വെള്ളിയാഴ്ച റിലീസ് പ്രഖ്യാപിച്ചിരുന്ന ‘പിടികിട്ടാപ്പുള്ളി’യുടെ വ്യാജ പതിപ്പ് ടെലിഗ്രാമില്‍ എത്തി. നവാഗതനായ ജിഷ്ണു ശ്രികണ്ഠന്‍ സംവിധാനം ചെയ്ത ചിത്രം ജിയോ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് ടെലഗ്രാമിലെ ഒട്ടേറെ ഗ്രൂപ്പുകളില്‍ ചിത്രത്തിന്റെ വ്യാജപതിപ്പ് വ്യാപകമായി പ്രചരിക്കുന്നത്. ശ്രീ ഗോകുലം മൂവീസ് നിര്‍മിക്കുന്ന പിടികിട്ടാപ്പുള്ളി ഒരു കോമഡി ത്രില്ലറാണ്. റിലീസ് മുന്‍പേ വ്യാജപതിപ്പിറങ്ങിയ സാഹചര്യത്തില്‍ പരാതി നല്‍കുമെന്ന് സംവിധായകന്‍ ജിഷ്ണു അറിയിച്ചു.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ജിഷ്ണു ശ്രീകണ്ഠന്‍ സംവിധാനം ചെയ്യുന്ന പുതിയ കോമഡി ചിത്രമാണ് ‘പിടികിട്ടാപ്പുള്ളി’. സണ്ണി വെയ്ന്‍, മെറീനാ മൈക്കിള്‍, അഹാന കൃഷ്ണ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഹിറ്റായിരുന്നു.നര്‍മ്മവും ത്രില്ലറും ചേര്‍ന്നതാണ് ട്രെയിലര്‍.ചിത്രം ഒരു കോമഡി ത്രില്ലര്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്ന് ഉറപ്പാണ്.ചിത്രത്തില്‍ പ്രമുഖ താരങ്ങള്‍ ആയ സൈജു കുറുപ്പ്, ലാലു അലക്‌സ്, ബൈജു, തുടങ്ങിയവരും അണിചേരുന്നുണ്ട്. ഏറെ നാളുകള്‍ക്ക് ശേഷം മലയാളസിനിമ പ്രേക്ഷകര്‍ക്ക് ഒന്നടങ്കം ആസ്വദിക്കാന്‍ പറ്റുന്ന ഒരു ചിത്രമായിക്കും ‘പിടികിട്ടാപ്പുള്ളി’.
ആഗസ്റ്റ് 27ഇന് ജിയോ സിനിമ വഴിയാണ് ചിത്രം പുറത്തു വരാനിരുന്നുന്നത്. ജിയോ കണക്ഷന്‍ ഉള്ള എല്ലാ പ്രേക്ഷകര്‍ക്കും ഈ ചിത്രം സൗജന്യം ആയി കാണാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. ആദ്യമായിട്ടാണ് ഒരു മലയാള ചിത്രം ജിയോ സിനിമ വഴി പുറത്തിറങ്ങുന്നത്. ഒരു കൊലപാതകത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ഒരു കഥയാണെന്നാണ് ട്രെയിലറില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നത്.ഗൗരവമായ ഒരു സന്ദര്‍ഭത്തെ ഹാസ്യരൂപത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന രീതിയില്‍ ഉള്ള ട്രെയിലര്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.
‘അതിരന്‍’ എന്ന സിനിമയിലെ പാട്ടുകളില്‍ കൂടെ ഏറെ ശ്രദ്ധ നേടിയ പി.എസ് ജയഹരി ഈ ചിത്രത്തില്‍ രണ്ടു പാട്ടുകള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. സഹനിര്‍മ്മാണം വി സി പ്രവീണ്‍, ബൈജു ഗോപാലന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍സ് കൃഷ്ണമൂര്‍ത്തി, സുധാകര്‍ ചെറുകുരു, തിരകഥ, സംഭാഷണം സുമേഷ് വി റോബിന്‍, ഛായാഗ്രഹണം അന്‍ജോയ് സാമുവേല്‍, എഡിറ്റര്‍ ബിബിന്‍ പോള്‍ സാമുവേല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മുരളി, മ്യുസിക് പി എസ് ജയഹരി, പശ്ചാത്തല സംഗീതം വിന്‍ സാവിയോ, ആര്‍ട്ട് ശ്രീകുമാര്‍ കരിക്കോട്ട്, മേക്കപ്പ് റോനെക്‌സ് സേവിയര്‍, ആക്ഷന്‍ ജോളി ബാസ്റ്റിന്‍, കോസ്റ്റ്യൂം ധന്യ ബാലകൃഷ്ണന്‍, ലിറിക്‌സ് വിനായക് ശശികുമാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാകേഷ് കെ രാജന്‍, അസോസിയേറ്റ് ഡയറക്ടര്‍ എം എസ് നിതിന്‍, സ്റ്റില്‍സ് ജിയോ ജോമീ, ഡിസൈന്‍ ഷിബിന്‍ സി ബാബു, ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ്: എം ആര്‍ പ്രൊഫഷണല്‍.