‘അനബെല്‍ സേതുപതി’ ഫസ്റ്റ് ലുക്ക്

വിജയ് സേതുപതിയും തപ്സി പന്നുവും ആദ്യമായി ഒന്നിക്കുന്നു. അനബെല്‍ സേതുപതി എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. തപിസിയും വിജയ് സേതുപതിയും തങ്ങളുടെ സമൂഹമാധ്യമത്തിലൂടെയാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. ചിത്രം ഒടിടി പ്ലാറ്റ്ഫോമായ ഹോട്ട്സ്റ്റാറിലാണ് റിലീസ് ചെയ്യുക എന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയച്ചു.സെപ്റ്റംബര്‍ 17നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ദീപക് സുന്ദരരാജനാണ് ചിത്രത്തിന്റെ സംവിധായകന്‍. അടുത്തിടെയാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ജയ്പൂരില്‍ പൂര്‍ത്തിയായത്. ചിത്രം തമിഴ്, തെലുങ്കു, ഹിന്ദി എന്നീ ഭാഷകളിലാണ് റിലീസ് ചെയ്യുക.

അടുത്തിടെ പുറത്തിറങ്ങിയ മാസ്റ്റര്‍ എന്ന ചിത്രത്തിലാണ് വിജയ് സേതുപതി പ്രധാന കഥാപാത്രമായെത്തിയത്.ലോകേഷ് കനകരാജ് രചനയും സംവിധാനവും നിര്‍വ്വഹിച്ച് വിജയ് നായകനായെത്തിയ ചിത്രമായിരുന്നു മാസ്റ്റര്‍.ആക്ഷന്‍-ത്രില്ലര്‍ ആണ് ചിത്രം.വിജയ്,വിജയ് സേതുപതി എന്നിവര്‍ ഒന്നിച്ചഭിവയിച്ച ആദ്യ ചിത്രം കൂടിയായിരുന്നു ഇത്.

സേവ്യര്‍ ബ്രിട്ടോ നിര്‍മ്മിച്ച ഈ ചിത്രത്തില്‍ നാസര്‍, അര്‍ജുന്‍ ദാസ്, ശന്തനു ഭാഗ്യരാജ്, മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെര്‍മിയ എന്നിവരും നിര്‍ണ്ണായക വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. സത്യന്‍ സൂര്യന്‍ ആയിരുന്നു ക്യാമറ . അനിരുദ്ധ് രവിചന്ദറാണ് ഈ ചിത്രത്തിന്റെ സംഗീതവും,പശ്ചാത്തല സംഗീതവും ഒരുക്കിയത്.വിജയ് തന്നെ നായകനായ കത്തി എന്ന ചിത്രത്തിന്റെയും സംഗീത സംവിധാനം നിര്‍വഹിച്ചത് അനിരുദ്ധ് രവിചന്ദറായിരുന്നു. 100 കോടി രൂപയായിരുന്നു ചിത്രത്തിന്റെ ബജറ്റ്. കൊവിഡ് ശമനത്തെ തുടര്‍ന്ന് തീയറ്ററുകള്‍ തുറന്നപ്പോള്‍ പ്രദര്‍ശനത്തിനെത്തിയ ആദ്യ ചിത്രമായിരുന്നു ഇത്. പിന്നീട് വിജയ് സേതുപതി അന്തോളജി ചിത്രങ്ങളിലാണ് പ്രേക്ശകര്‍ക്ക് മുന്നിലെത്തിയത്.കുട്ടി സ്‌റ്റോറി ,നവരസ എന്നി അന്തോളജികളും തരം ഉണ്ടയിരുന്നു.

സംവിധായകന്‍ മണിരത്നത്തിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെയും നിര്‍മ്മാണത്തില്‍ ഒരുക്കിയ ആന്തോളജി ചിത്രമാണ് നവരസ.ആന്തോളജി ചിത്രത്തിലെ ഒന്‍പത് കഥകളിലെയും പ്രധാന താരങ്ങള്‍ വഹിക്കുന്ന ഇമോഷന്‍സിലൂടെയാണ് ഓരോ സീരീസും കടന്നു പോകുന്നത്.ഒന്‍പത് രസങ്ങളെ അടിസ്ഥാനമാക്കി ഒന്‍പത് കഥകള്‍ ഒന്‍പത് സംവിധായകര്‍ സംവിധാനം ചെയ്യുന്നു എന്നതാണ് നവരസയുടെ പ്രത്യേകത. ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം എന്നീ നവരസങ്ങളെ അടിസ്ഥാനമാക്കിയാണ് നവരസ ഒരുങ്ങിയിരിക്കിയത്.