രാജ്യത്ത് സിനിമ തിയറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയേക്കും

രാജ്യത്ത് സിനിമ തിയറ്ററുകള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയേക്കും.കര്‍ശന നിയന്ത്രണങ്ങളോടെയായിരിക്കും അനുമതി നല്‍കുന്നത്.തിയറ്റര്‍ മാത്രമുളള സമുച്ഛയങ്ങള്‍ക്കാകും ആദ്യ ഘട്ടത്തില്‍ തുറക്കാനുളള അനുമതി നല്‍കുക.

തിയറ്ററുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മാര്‍ഗ്ഗ രേഖ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കും.സാമൂഹിക അകലം പാലിക്കുന്ന രീതിയിലായിരിക്കും ആളുകളെ ഇരുത്തുക,ഓരോ ഷോ കഴിയുമ്പോഴും തിയറ്ററുകള്‍ സാനിറ്റൈസ് ചെയ്യേണ്ടിവരും.അതേ സമയം മള്‍ട്ടിപ്ലസുകള്‍ ഉടന്‍ തുറക്കാന്‍ അനുമതി നല്‍കില്ല.