സൂക്ഷിച്ചാല്‍ പിന്നീട് ദുഃഖിക്കാതിരിക്കാം: പരിഹാസ കമ്മന്റുകൾക്ക് പുറമെ രേണു സുധിക്ക് മുന്നറിയിപ്പുമായി ആരാധകർ

','

' ); } ?>

രേണു സുധിയുടെ വിഷു ചിത്രങ്ങൾക്ക് നേരെയും ട്രോളുകളും പരിഹാസവുമായി കമെന്റുകൾ. തന്റെ പ്രിയപ്പെട്ടവര്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്ന് കൊണ്ടാണ് രേണു എത്തിയത്. ഗോള്‍ഡന്‍ നിറമുള്ള ബ്ലൗസും പിങ്ക് നിറമുള്ള സ്‌കേര്‍ട്ടുമായിരുന്നു രേണുവിന്റെ വേഷം. എന്നാല്‍ ക്രോപ്പ് ടോപ്പ് ആയതിനാല്‍ വയറ് കാണിക്കുന്നുവെന്ന് പറഞ്ഞ് രേണുവിനെ പരിഹസിച്ച് കൊണ്ടാണ് ചിലരെത്തിയത്. ഇത്തരം വിമര്‍ശനങ്ങളൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ് രേണു ചെയ്യാറുള്ളത്. എന്നാല്‍ ഇവര്‍ക്ക് ചില മുന്നറിയിപ്പുകളും കമന്റുകളിലൂടെ വന്നു.

‘എനിക്ക് ചേച്ചിയെ ഒരുപാട് ഇഷ്ടമാണ്. അങ്ങനെ നിങ്ങളെ ഇഷ്ടപ്പെടുന്ന ആളുകളില്‍ ഒരാളുമാണ്. എന്നാല്‍ ഇപ്പോള്‍ കാണിച്ചു കൂട്ടുന്നത് ശരി അല്ല. മാന്യമായി ജീവിക്കാന്‍ മാന്യമായ പല ജോലികളും ഈ ലോകത്ത് ഉണ്ടായിട്ടും പബ്ലിക്കിന്റെ മുന്നില്‍ തുണി ഉരിയുന്ന തൊഴില്‍ തന്നെ സ്വീകരിച്ച ഭാര്യയെ കാണുന്ന സുധിച്ചേട്ടന്റെ ആത്മാവ്…. ഇപ്പോള്‍ ഇതൊക്കെ കണ്ടു സപ്പോര്‍ട്ട് ചെയ്യുന്നവര്‍ മിക്കവരും ഇതുപോലെ ഉള്ള ഫോട്ടോസ് കാണാന്‍ ആഗ്രഹിച്ചു പ്രോത്സാഹിപ്പിക്കുന്നവര്‍ മാത്രമാണ് എന്ന് തിരിച്ചറിഞ്ഞാല്‍ കൊള്ളാം. അപ്പോള്‍ കുറച്ച് പേര് ചോദിക്കും സിനിമയില്‍ ആരും ഇങ്ങനെ അഭിനയിക്കുന്നില്ലേ എന്ന്. ഉണ്ട്. പക്ഷെ ഇങ്ങനെ അഭിനയിച്ചു അവരെപ്പോലെ ആവാന്‍ ശ്രമിക്കുമ്പോള്‍ ഇതൊക്കെ കാണുന്ന ആ കുട്ടികളെ കൂടി ഓര്‍ക്കണം. നിങ്ങളെ കുറച്ചാളുകള്‍ നിങ്ങള്‍ പോലും അറിയാതെ മാര്‍ക്കറ്റ് ചെയ്യുന്നു എന്നത് എപ്പോഴാണ് തിരിച്ചറിയുക. പെട്ടുപോയാല്‍ സ്വയം വിചാരിച്ചാലും ഊരി പോരാന്‍ പറ്റാത്ത ഒരു മേഖലയാണ്. സൂക്ഷിച്ചാല്‍ പിന്നീട് ദുഃഖിക്കാതിരിക്കാം.
..’ എന്നാണ് രേണുവിനെ ചിലര്‍ ബോധ്യപ്പെടുത്തുന്നത്.

നടന്‍ കൊല്ലം സുധിയുടെ ഭാര്യ എന്ന നിലയിലാണ് രേണു സുധി ശ്രദ്ധിക്കപ്പെടുന്നത്. സുധി വാഹനാപകടത്തില്‍ മരണപ്പെട്ടതോട് കൂടി രേണുവിനെ സഹായിക്കാനായി ആളുകള്‍ രംഗത്ത് വരികയും ചെയ്തു. ആദ്യം പിന്തുണച്ചിരുന്നവര്‍ പിന്നീട് ഇവരെ വിമര്‍ശിക്കാന്‍ തുടങ്ങി. ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ട്രോളുകള്‍ക്ക് വിധേയയാവുന്ന വ്യക്തിയായി രേണു മാറുകയും ചെയ്തു.
അതിന് പ്രധാന കാരണം രേണു അഭിനയ രംഗത്തേക്ക് വന്നതാണ്. അടുത്തിടെയാണ് ചില ആല്‍ബങ്ങളിലും റീല്‍സുകളിലുമൊക്കെ അഭിനയിച്ചിരുന്നു. നടിയുടെ വസ്ത്രധാരണവും ഇഴുകി ചേര്‍ന്നുള്ള അഭിനയമൊന്നും ആര്‍ക്കും അത്ര പിടിച്ചില്ല. വ്യാപകമായിട്ടുള്ള സൈബര്‍ ബുള്ളിയിംഗാണ് രേണുവിന് നേരെ ഉണ്ടായത്. ഏറ്റവും പുതിയതായി സോഷ്യല്‍ മീഡിയയിലൂടെ വിഷു ചിത്രങ്ങളുമായിട്ടും രേണു എത്തി. അതും സമാനമായ രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടു.

മിമിക്രി കലാകാരനായിരുന്ന കൊല്ലം സുധി വളരെ പെട്ടെന്നാണ് പ്രശസ്തിയിലേക്ക് വളര്‍ന്നത്. ആദ്യ ഭാര്യ ഉപേക്ഷിച്ച് പോയതോടെ കൈകുഞ്ഞുമായി ഒറ്റയ്ക്ക് ജീവിക്കുകയായിരുന്നു നടന്‍. ഇതിനിടയിലാണ് രേണുവുമായി പരിചയപ്പെടുന്നത്. രേണുവിന്റേത് ആദ്യ വിവാഹവും സുധിയുമായി പതിനഞ്ച് വയസിന്റെ വ്യത്യാസവുമൊക്കെ ഉണ്ടായിരുന്നു. എന്നിരുന്നാലും രണ്ട് മക്കള്‍ക്കൊപ്പം സന്തുഷ്ടരായി ജീവിക്കാന്‍ ഇരുവര്‍ക്കും സാധിച്ചു. ഇതിനിടയിലാണ് അപ്രതീക്ഷിതമായിട്ടുള്ള വാഹനാപകടം സുധിയുടെ ജീവന്‍ അപഹരിക്കുന്നത്. 2023 ജൂണ്‍ അഞ്ചിന് കോഴിക്കോട് ഒരു പരിപാടി കഴിഞ്ഞ് മടങ്ങി വരികയായിരുന്ന സുധിയും ബിനു അടിമാലി അടക്കമുള്ള സുഹൃത്തുക്കള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. അതിലുണ്ടായിരുന്ന എല്ലാവര്‍ക്കും ഗുരുതരമായി പരിക്കേറ്റെങ്കിലും സുധി മാത്രം മരണപ്പെടുകയായിരുന്നു. ഇതിന് ശേഷമാണ് രേണു അഭിനയ രംഗത്തേക്ക് എത്തുന്നത്. ഭര്‍ത്താവ് മരിച്ചതിന് ശേഷം അഭിനയിക്കാന്‍ വന്നതാണ് പലരെയും ചൊടിപ്പിച്ചത്.