“പൃഥ്വിരാജിനെ എന്തിന് കുറ്റം പറയുന്നു, തെറി പറയുന്നവർ മനോരോഗികൾ”; വൈറലായി കൊല്ലം ഷാഫിയുടെ വാക്കുകൾ

','

' ); } ?>

സാമൂഹ്യമാധ്യമങ്ങളിൽ കലാകാരന്മാർക്ക് നേരെ വരുന്ന വിദ്വേഷപരമായ കമന്റുകൾക്കെതിരെ പ്രതികരിച്ച് കൊല്ലം ഷാഫി.“അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. പക്ഷേ അതിന്റെ പേരിൽ വ്യക്തിഹത്യയും തെറിവിളിക്കലും അംഗീകരിക്കാനാവില്ല. അതൊക്കെ മനോരോഗലക്ഷണങ്ങളാണ്,” എന്നായിരുന്നു കൊല്ലം ഷാഫിയുടെ ശക്തമായ പ്രതികരണം. ഫൺ വിത്ത് സ്റ്റാർസ് എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് പങ്കുവച്ചത്. “നൂറ് പേർ കമന്റ് ഇടുമ്പോൾ അതിൽ പത്തുശതമാനം ആളുകൾ മാത്രമാണ് മോശം കമന്റുകൾ ഇടുന്നത്. ബാക്കി തൊണ്ണൂറു ശതമാനം ആളുകൾ നമ്മളെ സ്നേഹിക്കുന്നു എന്നതാണ് ശ്രദ്ധിക്കേണ്ടത്. അതുകൊണ്ട് ആ പത്ത് ശതമാനം ആളുകളെ സ്നേഹത്തിനു വേണ്ടി നമ്മൾ മാറേണ്ട ആവശ്യമില്ല,” എന്ന് ഷാഫി വ്യക്തമാക്കി.

കലാകാരന്മാരും മനുഷ്യരാണെന്നും അവരുടെ ജീവിതവും ജോലി സമയവും വെല്ലുവിളികളോടെയാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. “ചിലപ്പോഴെങ്കിലും ആരാധകർ പ്രതീക്ഷിക്കുന്ന രീതിയിൽ പെരുമാറാൻ കഴിയാത്തത് കാരണം അവരെ ‘ജാഡ’ ആണെന്ന് പറഞ്ഞ് കുറ്റപ്പെടുത്തുന്നത് ശരിയല്ല,” എന്നും ഷാഫി പറഞ്ഞു.

പൃഥ്വിരാജിന്റെ  ഒരു ചിത്രത്തിന്റെ ഉദാഹരണവും ഷാഫി പറയുന്നുണ്ട്. “ഒരാൾക്ക് ആ സിനിമ ഇഷ്ടമായില്ലെങ്കിൽ അതൊരു പ്രശ്നമല്ല. ഇഷ്ടപ്പെടില്ലെന്ന് പറയാനുള്ള അവകാശം അയാൾക്കുണ്ട്. പക്ഷേ അതിന്റെ പേരിൽ ആ വ്യക്തിയെ വ്യക്തിപരമായി ആക്രമിക്കുകയും വീട്ടുകാരെ വരെ അപമാനിക്കുകയും ചെയ്യുന്നത് മനോരോഗമാണ്,” എന്നും അദ്ദേഹം വ്യക്തമാക്കി.

തീയറ്ററിൽ കയറി കൂവുന്നവരെയും തെറി വിളിക്കുന്നവരെയും ‘പൊട്ടന്മാർ’ എന്നാണ് ഷാഫി വിശേഷിപ്പിച്ചത്. “പണി ചെയ്ത് കാശ് സമ്പാദിച്ച്, ക്യൂ നിൽക്കുകയും ടിക്കറ്റെടുത്ത് സിനിമ കാണാനെത്തുകയും ചെയ്യുന്നവർ സ്‌ക്രീനിൽ നോക്കിയാൽ ആർക്ക് എന്ത് നഷ്ടപെടുമെന്നാണ് അവർ കരുതുന്നത്. അടുത്ത സിനിമയുടെ പണികളിലേക്ക് അവർ തിരിയും. നിങ്ങളുടെ വിലപ്പെട്ട സമയവും കാശുമാണ് ആ നഷ്ടമാകുന്നതെന്നും താരം കൂട്ടിച്ചേർത്തു.