നടിയും അവതാരകയുമായ പേളി മാണി ബോളിവുഡിലേക്ക്. അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് നടി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. ബോളിവുഡില്‍ മുന്‍നിര താരങ്ങളായ അഭിഷേക് ബച്ചന്‍, ആദിത്യ റോയ് കപൂര്‍ എന്നിവര്‍ക്കൊപ്പമാണ് പേളി അഭിനയിക്കുന്നത്.
ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ മുംബൈയില്‍ അവസാനിച്ചു. അടുത്ത ഷെഡ്യൂള്‍ ചിത്രീകരണത്തില്‍ അഭിനയിക്കുകയാണ് പേര്‍ളി ഇപ്പോള്‍. മൂന്നാമത്തെ ഷെഡ്യൂള്‍ ഗോവയില്‍ വെച്ചാണ് ചിത്രീകരിക്കുക. പങ്കജ് ത്രിപത്, രാജ്കുമാര്‍ റാവു, സോണിയ മല്‍ഹോത്ര, സന ഷെയ്ഖ് ഫാത്തിമ, രോഹിത് ശരത് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
അടുത്ത വര്‍ഷം ഫെബ്രുവരിയിലായിരിക്കും സിനിമയുടെ റിലീസ്.തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യത്തെ കുറിച്ചുള്ള വാര്‍ത്ത പേര്‍ളി മാണി തന്നെ ഷെയര്‍ ചെയ്തിട്ടുണ്ട്.