‘അഞ്ചാം പാതിര’യുമായി ചാക്കോച്ചനൊപ്പം മിഥുന്‍ മാനുവല്‍

ജയസൂര്യ നായകനായെത്തിയ ആട് ഒരുക്കിയ സംവിധായകന്‍ മിഥുന്‍ മാനുവലിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. ഒരു ത്രില്ലര്‍ ഗണത്തില്‍പ്പെടുത്താവുന്ന തരത്തിലുള്ള ചിത്രമാണ് ഇതെന്ന് സംവിധായകന്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് അറിയിച്ചു. കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ചിത്രത്തിന് പേരിട്ടിരിക്കുന്നത് അഞ്ചാം പാതിരാ എന്നാണ്. മിഥുന്റെ കഴിഞ്ഞ ചിത്രം അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവും നിര്‍മ്മിച്ച ആഷിക് ഉസ്മാന്‍ ആണ് നിര്‍മ്മാണം. സിനിമയുടെ ചിത്രീകരണം ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും.

ചിത്രത്തില്‍ നായികയാകുന്നത് തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്റെ ഭാര്യയും നടിയുമായ ഉണ്ണിമായയാണ്. ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം ഒരുക്കുന്നത്. മിഥുന്‍ തന്നെയാണ് രചന നിര്‍വഹിക്കുന്നത്. മിഥുന്‍ മാനുവലിനൊപ്പം കുഞ്ചാക്കോ ബോബന്‍ ചെയ്യുന്ന ആദ്യ ചിത്രമാണ് ഇത്. ഇന്ദ്രന്‍സ്, ഷറഫുദ്ധീന്‍, ഉണ്ണിമായ പ്രസാദ്, രമ്യ നമ്പീശന്‍, ദിവ്യ ഗോപിനാഥ്, ശ്രീനാഥ് ഭാസി, ജിനു ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.