‘പത്രോസിന്റെ പടപ്പുകള്‍’ തുടങ്ങി

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ക്ക് ശേഷം ഡിനോയ് പൗലോസ് തിരക്കഥ ഒരുക്കുന്ന ‘പത്രോസിന്റെ പടപ്പുകള്‍’ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം പറവൂരില്‍ ആരംഭിച്ചു. മരിക്കാര്‍ എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം അഫ്സല്‍ അബ്ദുല്‍ ലത്തീഫാണ് സംവിധാനം ചെയ്യുന്നത്.അഫ്സല്‍ അബ്ദുല്‍ ലത്തീഫിന്റെ ആദ്യ സംവിധാന സംരംഭമാണിത്‌ . ഷറഫുദീന്‍ , ഡിനോയ് പൗലോസ് , നസ്ലിന്‍, ഗ്രേസ് ആന്റണി, രഞ്ജിത മേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു.