ഇന്ധനവില വര്‍ധനവ്, ജനങ്ങള്‍ക്ക് മേല്‍ കേന്ദ്ര സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്ട്രൈക്കാണിത്; കമല്‍ ഹാസന്‍

ഇന്ത്യയില്‍ തുടര്‍ച്ചയായി ഇന്ധന വില വര്‍ധിക്കുന്നതിനെതിരെ വിമര്‍ശനവുമായി നടനും, രാഷ്ട്രീയ പ്രവര്‍ത്തകനുമായ കമല്‍ ഹാസന്‍.

പെട്രോളിന്റെയും ഡീസലിന്റെയും വില ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പാചക വാതകത്തി ന്റെയും അവസ്ഥ അത് തന്നെ.75 രൂപയാണ് ഒരു മാസം കൊണ്ട് പാചക വാദക സിലിണ്ടറിന് വര്‍ധിച്ചത്.ജനങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കാണിത്. ഈ അശ്രദ്ധമായ പ്രവണത ദാരിദ്ര്യം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായി തീരുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.