തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ക്ക് ശേഷം ഡിനോയ് പൗലോസ് തിരക്കഥ ഒരുക്കുന്ന ‘പത്രോസിന്റെ പടപ്പുകള്‍’ എന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടിയും പൃഥ്വിരാജും ചേര്‍ന്നാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. മരിക്കാര്‍ എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം അഫ്‌സല്‍ അബ്ദുല്‍ ലത്തീഫാണ് സംവിധാനം ചെയ്യുന്നത്.
അഫ്‌സല്‍ അബ്ദുല്‍ ലത്തീഫിന്റെ ആദ്യ സംവിധാന സംരംഭമാണ്. തിരക്കഥയ്ക്ക് പുറമെ ഡിനോയ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുമുണ്ട്. ഷറഫുദീന്‍ , ഗ്രേസ് ആന്റണി , നസ് ലെന്‍, രഞ്ജിത മേനോന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കുടുംബങ്ങളുടെ പേരുവിവരങ്ങള്‍ ഒരു റേഷന്‍ കാര്‍ഡില്‍ കൊടുത്തിരിക്കുന്നതുപോലെയാണ് പോസ്റ്റര്‍.ചിത്രത്തിന് ജയേഷ് മോഹന്‍ ക്യാമറയും ജേക്‌സ് ബിജോയ് സംഗീതവും നിര്‍വഹിക്കുന്നു.