‘വെള്ളേപ്പ’ത്തിലെ ആദ്യ ഗാനമെത്തി

അക്ഷയ് രാധാകൃഷ്ണന്‍, നൂറിന് ഷെരീഫ്, ഷൈന്‍ ടോം ചാക്കോ, റോമാ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ പ്രവീണ് രാജ് പൂക്കാടന്‍ സംവിധാനം ചെയ്ത വെള്ളേപ്പം എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി.

ആ നല്ല നാള്‍ ഇനി തുടരുമോ’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനും എമി എഡ്വിനും ചേര്‍ന്നാണ്. ലിറിക്കല്‍ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഡിനു മോഹന്‍ ആണ്. എറിക് ജോണ്‍സനാണ് ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നത്.

ബാറോക് ഫിലിംസിന്റെ ബാനറില്‍ ജീന്‍സ് തോമസും ദ്വാരക് ഉദയശങ്കറും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഷിഹാബ് ഓങ്ങല്ലൂര്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. തൃശൂരിന്റെ പ്രധാന പ്രാതല്‍ വിഭവമായ വെള്ളേപ്പത്തിന്റെയും. വെള്ളേപ്പ നിര്‍മ്മാണത്തിലൂടെ പ്രശസ്തിയാര്‍ജിച്ച വെള്ളേപ്പങ്ങാടിയുടെയും കഥ പറയുന്ന ചിത്രമാണ് വെള്ളേപ്പം. വൈശാഖ് , ഫാഹിം സഫര്, ശ്രീജിത് രവി, സോഹന്‍ സീനുലാല്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.