മധുരമുള്ള സാജന്‍ ബേക്കറി

','

' ); } ?>

അജു വര്‍ഗീസ് ,ലെന,ഗ്രേസ് ആന്റണി ,രഞ്ജിത മേനോന്‍,ഗണേശ് കുമാര്‍ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അരുണ്‍ ചന്തു സംവിധാനം ചെയ്ത ചിത്രമാണ് ‘സാജന്‍ ബേക്കറി സിന്‍സ് 1962’.സ്‌നേഹത്തിന്റേയും ,പരസ്പ്പരമുളള തിരിച്ചറിയലുകളുടേയും കഥയാണ് സാജന്‍ ബേക്കറി മുന്നോട്ട് വെയ്ക്കുന്നത്‌.ചിത്രം തരുന്ന നൊസ്റ്റാള്‍ജിക്ക് ഫീലും സാജന്‍ ബേക്കറിയെ പ്രേക്ഷകരിലേക്ക് അടുപ്പിക്കുന്നു .അച്ഛന്റെ ബേക്കറി രണ്ട് മക്കള്‍ ചേര്‍ന്ന് നടത്തുമ്പോള്‍ ഇവര്‍ക്കിയിലുണ്ടാവുന്ന വൈകാരിക നിമിഷങ്ങളാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.ഫണ്‍ന്റാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ ധ്യാന്‍ ശ്രീനിവാസനും,വിശാഖ്‌സുബ്രഹ്‌മണ്യനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് അജു വര്‍ഗീസ്,അരുണ്‍ ചന്തു,സച്ചിന്‍ ആര്‍ ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ്.ചിത്രത്തിന്റെ സാങ്കേദിക വശങ്ങളൊക്കെ തന്നെ ഒതുക്കത്തോടെ കൈകാര്യം ചെയ്തിരിക്കുന്നു.സ്‌നേഹത്തിനും തിരിച്ചറിയലുകള്‍ക്കുമെല്ലാം വെള്ളിത്തിരയിലും ജീവിതത്തിലും വലിയ അര്‍ത്ഥങ്ങളും മൂല്യങ്ങളും ഉണ്ട് എന്ന് പറഞ്ഞ് വെച്ചുകൊണ്ടാണ് സിനിമ അവസാനിക്കുന്നത്.