19ാം നൂറ്റാണ്ട് മേക്കിങ് വിഡിയോ…

വിനയന്‍ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിന്റെ മേക്കിങ് വിഡിയോ റിലീസ് ചെയ്തു. പത്തൊമ്പതാം നൂറ്റാണ്ടിലെ നവോത്ഥാന നായകനായ ആറാട്ടുപുഴ വേലയുധപണിക്കരുടെ കഥ പറയുന്ന ഈ ചിത്രം ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മിച്ചിരിക്കുന്നത്. അന്‍പതില്‍ അധികം മുന്‍നിര താരങ്ങളുള്ള ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉള്‍പ്പടെ അന്‍പതിനായിരത്തില്‍ അധികം ആളുകള്‍ പങ്കാളികളായിട്ടുണ്ട്.ആയിരത്തലധികം സെറ്റ് ഡെക്കറേഷനുകള്‍ ചിത്രത്തിനായി ഉപയോഗിച്ചിട്ടുണ്ട്. കൊട്ടാരം ഉള്‍പ്പടെയുള്ള സെറ്റുകള്‍ കൃത്രിമമായി ഉണ്ടാക്കുകയായിരുന്നു. 110 ദിസമായിരുന്നു സിനിമയുടെ ചിത്രീകരണം. പ്രി പ്രൊഡക്ഷന് മാത്രം ഒരു വര്‍ഷം സമയമെടുത്തു. പോസ്റ്റ് പ്രൊഡക്ഷന് നാനൂറിലധികം ദിവസവും.

സിജു വില്‍സണ്‍ വേലായുധപണിക്കരെ അവതരിപ്പിച്ച ഈ ചിത്രം തിരുവോണ ദിനമായ സെപ്തംബര്‍ 8ന് കേരളത്തില്‍ തീയറ്ററുകളിലെത്തും. ”പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമ ഒരുപാട് ആളുകളുടെ രണ്ടു വര്‍ഷത്തിലേറെയുള്ള അധ്വാനത്തിന്റെയും, സിനിമയെന്ന ആവേശത്തിന്റെയും ഫലമായി ഉണ്ടായ സൃഷ്ടിയാണ്. ഇതു വരെ നമ്മുടെ ചരിത്രസിനിമകളിലൊന്നും പ്രതിപാദിക്കാത്ത ആ കാലഘട്ടത്തിലെ വളരെ തീക്ഷ്ണമായ ചില വിഷയങ്ങളും.അധസ്ഥിത ജനതയ്ക്കു വേണ്ടി അന്ന് ധീര പോരാട്ടം നടത്തിയ ഒരു നവോത്ഥാന നായകന്റെ ജീവിതവുമാണ് ഈ സിനിമയിലൂടെ പറയുന്നത്. ഈ സിനിമ സാക്ഷാത്കരിക്കാന്‍ അക്ഷീണ പരിശ്രമം നടത്തിയ എല്ലാ സഹപ്രവര്‍ത്തകരേയും അഭിനന്ദിക്കുന്നു.” സംവിധായകന്‍ വിനയന്‍ കുറിച്ചു.

സംവിധായകന്‍ തന്നെ തിരക്കഥയെഴുതിയ പത്തൊമ്പതാം നൂറ്റാണ്ടിന്റെ സഹ നിര്‍മാതാക്കള്‍ വി.സി. പ്രവീണ്‍, ബൈജു ?ഗോപാലന്‍ എന്നിവരാണ്. കൃഷ്ണമൂര്‍ത്തിയാണ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍. കയാദു ലോഹര്‍ ആണ് നായിക. അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുദേവ് നായര്‍, ഗോകുലം ഗോപാലന്‍, ടിനിടോം , ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, മുസ്തഫ, ജാഫര്‍ ഇടുക്കി, ചാലിപാല, ശരണ്‍, ഡോക്ടര്‍ ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫ്ടികം ജോര്‍ജ്, സുനില്‍ സുഖദ, ജയന്‍ ചേര്‍ത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യന്‍ എന്നിവരും ചിത്രത്തിലുണ്ട്.റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രന്‍ സം?ഗീതം പകര്‍ന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ പശ്ചാത്തല സം?ഗീതം ഒരുക്കിയത് തമിഴിലെ പ്രമുഖ സംഗീതജ്ഞന്‍ സന്തോഷ് നാരായണനാണ്. ഷാജി കുമാര്‍ ഛായാ?ഗ്രഹണവും വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു.