ചാക്കോച്ചന്‍ ബ്രോ ഒരു ഡാന്‍സ് നമ്മടെ അങ്കമാലി പെരുന്നാളിന് കാച്ചിയാലോ…….

തിയേറ്ററുകളില്‍ മിക്കച്ച രീതില്‍ പ്രദര്‍ശനം തുടരുന്ന രണ്ട് സിനിമകളാണ്‌, ടൊവിനോ നായകനായ തല്ലുമാല, കുഞ്ചാക്കോ ബോബന്റെ ന്നാ താന്‍ കേസ് കൊട് എന്നീ ചിത്രങ്ങള്‍. സിനിമാരംഗത്തുനിന്നും അല്ലാതെയും നിരവധി പേരാണ് രണ്ട് നായകന്മാര്‍ക്കും അഭിനന്ദനങ്ങളുമായി വന്നുകൊണ്ടിരിക്കുന്നത്. അക്കൂട്ടത്തില്‍ നടന്‍ ആന്റണി വര്‍ഗീസ് നടത്തിയ വ്യത്യസ്തമായ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

തല്ലുകൂടി ഹിറ്റടിച്ച്,എതിരെ ഇടിക്കാന്‍ നിക്കുന്നവന്റെ ഉള്ളൊന്നു അറിഞ്ഞാല്‍ തീരാവുന്ന പ്രശ്‌നം ഒളളൂട്ടോ ടോവി ബ്രോ , അതോണ്ട് അല്ലേ ഇടിക്കാന്‍ നിന്നവന്റെ കൂടെ നിക്കുന്നവനെ ഞാന്‍ ആദ്യം ഇടിച്ചത്. എന്നാണ് ടൊവിനോ ചിത്രത്തെ കുറിച്ച് താരം കുറിച്ചിരിക്കുന്നത്. ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രമാണ് തല്ലുമാല. ചിത്രത്തെ ആദ്യ ദിനങ്ങളില്‍ തന്നെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു.

ധാ ഒരു ടീം കേസും കൊടുത്ത് ഹിറ്റടിച്ച്… ചാക്കോച്ചന്‍ ബ്രോ ഒരു ഡാന്‍സ് നമ്മടെ അങ്കമാലി പെരുന്നാളിന് കാച്ചിയാലോ അതിന്റെ പേരില്‍ ഇനി ആരേലും കേസ് കൊടുക്കോ .. എന്നാണ് ന്നാ താന്‍ കേസ് കൊടു എന്ന ചാക്കോച്ചന്റെ ചിത്രത്തെ കുറിച്ച് താരം പറഞ്ഞത്. ആഡ്രോയിഡ് കുഞ്ഞപ്പന്‍, കനകം കാമിനി കലഹം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത് ചിത്രമാണ് ന്നാ താന്‍ കേസ് കൊട്. രാജീവന്‍ എന്ന കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ച കഥാപാത്രവുമായി ബന്ധപ്പെട്ട് നടക്കുന്ന ഒരു കോര്‍ട്ട് റൂം ഡ്രാമയാണ് ചിത്രം. കുഞ്ചാക്കോ ബോബന് പുറമെ ഗായത്രി ശങ്കര്‍, രാജേഷ് മാധവന്‍, ഉണ്ണിമായ പ്രസാദ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്.

ആഗസ്റ്റ് 11, 12 തിയതികളിലായാണ് രണ്ട് ചിത്രങ്ങളും തിയേറ്ററിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്. റിലീസിന് മുന്‍പ് തന്നെ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമകളാണ് ന്നാ താന്‍ കേസ് കൊടും, തല്ലുമാലയും. രണ്ട് ചിത്രങ്ങളും കേരളത്തിലെ വിവിധ തിയേറ്ററുകളിലായി ഹൗസ് ഫുള്ളായാണ് പ്രദര്‍ശനം തുടരുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.