കായംകുളം കൊച്ചുണ്ണിയായി ചെമ്പന്‍ വിനോദ് 

19-ം നൂറ്റാണ്ടിലെ കായംകുളം കൊച്ചുണ്ണിയെ പരിചയപ്പെടുത്തി സംവിധായകൻ വിനയൻ.തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ ആണ് സിനിമ യുടെ സെറ്റിലെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലൻ നിർമ്മിച്ച് വിനയൻ സംവിധാനം ചെയ്യുന്ന “പത്തൊന്‍പതാം നൂറ്റാണ്ട് ” എന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് പുരോഗമിക്കുകയാണ്.സിജു വില്‍സണ്‍ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

അഞ്ച് വർഷത്തിലേറെയായി സ്വപ്‌നം കാണുന്ന സിനിമാണ് ഇതെന്നും ഏറെ കാലമായി വിലക്കുകൾ നേരിട്ട വിനയന്റെ സ്വപ്നചിത്രമാണ് ഇതെന്നും സംവിധായകൻ നേരത്തേ പറഞ്ഞിരുന്നു. ചിത്രത്തിൽ മലയാളത്തിലെയും സൗത്തിന്ത്യയിലെയും പ്രമുഖതാരങ്ങൾ അഭിനയിക്കുമെന്നും വിനയൻ നേരത്തേ വ്യക്തമാക്കിയിരുന്നു.

19-ം നൂറ്റാണ്ടിൻെറ സെറ്റിൽ നായകൻ സിജു വിൽസനോടും.ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ കായംകുളം കൊച്ചുണ്ണിയെ അവതരിപ്പിക്കാൻ എത്തിയ ചെമ്പൻ വിനോദിനോടും ഒപ്പം.മലയാളികൾ ഇന്നേവരെ കാണാത്ത കായംകുളം കൊച്ചുണ്ണിയുടെ മറ്റൊരു മുഖം ചെമ്പൻ അതിമനോഹരമായി ചെയ്തിട്ടുണ്ട്. എന്നാണ് വിനയൻ കുറിച്ചിരിക്കുന്നത്.

 

അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്,സുധീര്‍ കരമന, സുരേഷ് ക്യഷ്ണ,ഇന്ദ്രന്‍സ്,രാഘവന്‍, അലന്‍സിയര്‍,ശ്രീജിത് രവി,സുദേവ് നായര്‍, ജാഫര്‍ ഇടുക്കി,മണികണ്ഠന്‍,സെന്തില്‍ക്യഷ്ണ, , ബിബിന്‍ ജോര്‍ജ്ജ്, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്,സ്പടികം ജോര്‍ജ്,സുനില്‍ സുഗത,ചേര്‍ത്തല ജയന്‍,ക്യഷ്ണ,ബിജു പപ്പന്‍, ബൈജു എഴുപുന്ന, ശരണ്‍,സുന്ദര പാണ്ഡ്യന്‍. ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര, രാധാക്യഷ്ണന്‍, സലിം ബാവ, ജയകുമാര്‍(തട്ടീം മുട്ടീം) നസീര്‍ സംക്രാന്തി, കൂട്ടിക്കല്‍ ജയച്ചന്ദ്രന്‍,പത്മകുമാര്‍, മുന്‍ഷി രഞ്ജിത്, ഹരീഷ് പെന്‍ഗന്‍, ഉണ്ണി നായര്‍, ബിട്ടു തോമസ്. മധു പുന്നപ്ര, ഹൈദരാലി, കയാദു,ദീപ്തി സതി, പൂനം ബജുവ,രേണു സുന്ദര്‍,വര്‍ഷ വിശ്വനാഥ്,നിയ, മാധുരി ബ്രകാന്‍സ ഗായത്രി നമ്പ്യാര്‍, ബിനി, ധ്രുവിക, വിസ്മയ, ശ്രേയ തുടങ്ങി ഒട്ടേറെ താരങ്ങളും നുറുകണക്കിനു ജൂണിയര്‍ ആര്‍ട്ടിസ്റ്റുകളും പങ്കെടുക്കുന്ന സിനിമയാണ് പത്തൊന്‍പതാം നുറ്റാണ്ട്.