ആര്‍ക്കുംതോല്‍പ്പിക്കാനാകാത്ത എന്റെ വേനല്‍ ‘ഡബ്ല്യുസിസി’

','

' ); } ?>

സംവിധായിക വിധുവിന്‍സെന്റിന്റെ വിവാദമായ കത്തിന് പിന്നിലെ തന്റെ പ്രതികരണങ്ങള്‍ അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടി പാര്‍വതി തിരുവോത്ത്. ഡബ്ല്യുസിസി എന്ന് എഴുതിയ ചിത്രം ഫെയ്‌സ്ബുക്ക് പേജിന്റെ കവര്‍ഫോട്ടോയായി മാറ്റിയും, ആല്‍ബര്‍ട്ട് കാമൂസിന്റെ വരികള്‍ കുറിച്ചുമാണ് പാര്‍വതി പ്രതികരണം അറിയിച്ചത്.

‘ശീതകാലത്തിന്റെ മരവിപ്പിക്കുന്ന തണുപ്പിലാണ് എന്റെ ഉള്ളിലെ ആരാലും കീഴ്‌പ്പെടുത്താനാകാത്ത വേനലിനെ ഞാന്‍ കണ്ടെത്തിയത് ഇതാണ് എന്റെ സന്തോഷം. കാരണം ഈ ലോകം മുഴുവന്‍ എന്നെ തളര്‍ത്താന്‍ ശ്രമിച്ചാലും അതിനേക്കാളൊക്കെ ശക്തമായ ഒന്ന് എന്റെ ഉള്ളില്‍ തന്നെയുണ്ട്, എന്തിനോടും പൊരുതാന്‍ ശക്തിയുള്ള ഒന്ന്’ ആര്‍ക്കും തോല്‍പ്പിക്കാനാകാത്ത എന്റെ വേനല്‍ ഡബ്ല്യുസിസി എന്നും പാര്‍വതി കൂട്ടിചേര്‍ത്തു.

ഇന്നലെയാണ് വിധു വിന്‍സെന്റ് ഡബ്യുസിസിയില്‍ നിന്നും രാജിവയ്‌ക്കേണ്ടിവന്നതിന്റെ കാരണങ്ങള്‍ പറഞ്ഞുകൊണ്ടുളള കത്ത് സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായി മാറിയത്.നടി പാര്‍വതി, റിമ കല്ലിങ്കല്‍, തിരക്കഥാകൃത്ത് ദീദി ദാമോദരന്‍ എന്നിവരുടെ പേരുകള്‍ എടുത്തുപറഞ്ഞുകൊണ്ടായിരുന്നു വിധുവിന്റെ വിമര്‍ശനം.സ്റ്റാന്‍ഡ് അപ്പിന്റെ തിരക്കഥ പാര്‍വതിക്ക് നല്‍കി ആറുമാസം കാത്തിരുന്നെന്നും അവസാനം ഒരു നോ പോലും പറയാതെ തന്നെ അപമാനിച്ചുവെന്നും വിധു പറയുന്നു.ഇതിനു പിന്നാലെയാണ് പാര്‍വതിയുടെ പ്രതികരണം.