പാര്‍വതി നമ്പ്യാരുടെ വിവാഹ വിശേഷങ്ങള്‍…എന്റെ നൃത്തമാണ് വിനീതിന് ഇഷ്ടം

','

' ); } ?>

ഏഴു സുന്ദര രാത്രികളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച പാര്‍വതി നമ്പ്യാര്‍ വിവാഹിതയായി. വിനീത് മേനോന്‍ ആണ് താരത്തെ വിവാഹം ചെയ്തത്.കുടുംബാഗംങ്ങളും അടുത്ത ബന്ധുക്കളും മാത്രം പങ്കെടുത്തത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന ലളിതമായ ചടങ്ങിലാണ് താലി ചാര്‍ത്തിയത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ.് സെറ്റുസാരിയും സിമ്പിള്‍ ആഭരണങ്ങളും അണിഞ്ഞു സുന്ദരിയായാണ് പാര്‍വതി ചിത്രത്തില്‍ തിളങ്ങിയത്.

ലാല്‍ ജോസ് സംവിധാനം ചെയ്ത ഏഴു സുന്ദര രാത്രികളിലൂടെയാണ് പാര്‍വതി അഭിനയ രംഗത്ത് അറങ്ങേറ്റം കുറിച്ചത്. പിന്നീട് ബിജു മേനോനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ലീലയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് പാര്‍വതിയായിരുന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ താരം ഇതിന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.രണ്ട് മാസങ്ങള്‍ക്കു മുന്‍പായിരുന്നു വിവാഹം നിശ്ചയം ലളിതമായി നടത്തിയത്.നിരവധി പേരാണ് താരത്തിന് സോഷ്യല്‍ മീഡിയയിലൂടെ വിവാഹ ആശംസകള്‍ അറിയിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പാര്‍വതി സജീവമാണ്.